Air Cooler ആണോ എയർ കണ്ടീഷണർ ആണോ നല്ലത് എന്നാണോ കണ്‍ഫ്യൂഷൻ? നിങ്ങളുടെ ബജറ്റിനും ഉപയോഗിക്കാനുള്ള സൌകര്യത്തിനും എയർ കൂളറായിരിക്കും.
പ്രത്യേകിച്ച് ഹോസ്റ്റലിലോ, വാടക വീടുകളിലോ, ദൂരേ താമസിക്കുന്നവർക്കോ. എന്തുകൊണ്ടെന്നാല്‍ ഭിത്തി തുരന്ന് എസി ഫിറ്റ് ചെയ്യേണ്ട സാഹചര്യം എയർകൂളറിനില്ല.
അപ്പോള്‍ ഇത് സ്ഥാപിക്കാൻ സ്ഥലം വേണമല്ലോ എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത് അല്ലേ? അതിനും പോംവഴിയുണ്ട്. ചെറിയ മുറിയിലും ഹോസ്റ്റല്‍ റൂമിലും അടുക്കളയിലുമെല്ലാം ഒരുപോലെ ഉപയോഗിക്കാവുന്ന മിനി എയർ കൂളറുകള്‍ വാങ്ങാം. ഇവ പോർട്ടബിള്‍ എയർ കൂളറെന്നും അറിയപ്പെടുന്നു. പേര് സൂചിപ്പിക്കുന്ന പോലെ എവിടേക്കും എടുത്തുകൊണ്ട് പോകാനും, ഉറങ്ങുമ്ബോള്‍ മേശക്കരികില്‍ വയ്ക്കാനും പറ്റിയ കൂളിങ് ഉപകരണങ്ങളാണിവ.
Air Cooler Deals
ആമസോണിലും ഫ്ലിപ്കാർട്ടിലുമായി നിരവധി മികച്ച എയർകൂളറുകള്‍ ലഭ്യമാണ്. മികച്ച പെർഫോമൻസ് തരുന്ന എയർകൂളർ നോക്കി വാങ്ങുക. അതും 500 രൂപയ്ക്ക് താഴെ മാത്രം വിലയാകുന്ന എയർ കൂളറുകള്‍ പർച്ചേസ് ചെയ്താലോ? ശ്രദ്ധിക്കേണ്ടത് ഈ ആർട്ടിക്കിള്‍ എഴുതുന്ന സമയത്ത് ഇവയ്ക്ക് വില 500 രൂപയില്‍ താഴെയാണ്. സമയത്തിന് അനുസരിച്ച് ഓഫറില്‍ വ്യത്യാസം വന്നേക്കാം.
IMMUTABLE Air Cooler
IMMUTABLE ബ്രാൻഡില്‍ നിന്നുള്ള മിനി എയർ കൂളറാണിത്. 3X 1.5V ബാറ്ററി ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഇതില്‍ ഐസോ, വാട്ടറോ നല്‍കിയാല്‍ മിനി കൂളറായും ഹ്യുമിഡിഫയറായും പ്രവർത്തിക്കും. നിങ്ങള്‍ക്ക് മേശപ്പുറത്തും എവിടെയും ഒരു മിനി ഫാൻ പോലെ വച്ച് ഉപയോഗിക്കാം. ഫാൻ പോലെ ഇതില്‍ നിന്ന് ചൂട് കാറ്റല്ല പുറത്തേക്ക് വിടുന്നത്.
വില: ₹899
ഓഫർ: ₹499 (ഫ്ലിപ്കാർട്ടിലാണ് വിലക്കിഴിവ്)
DADLM®️ Mini Cooler
3 സ്പീഡ് മോഡുകളാണ് DADLM®️ കൂളറിലുള്ളത്. 7 കളർ LED ലൈറ്റുകളും ഇതിലുണ്ട്. ഓഫീസിനും വീട്ടിനുമെല്ലാം അനുയോജ്യമായതും, എവിടേക്കും എടുത്തുകൊണ്ടുപോവാനുമാകും.
വില: ₹2,498
ഓഫർ: ₹848 (ആമസോണില്‍ കിഴിവ്)
4uonly Cooler Mini Cooler
3X 1.5V ബാറ്ററിയുള്ള മിനി കൂളറാണ് 4uonly ഫ്ലിപ്കാർട്ട് വഴി വില്‍ക്കുന്നത്. 116Mm X 109Mm X 136Mm ആണ് ഇതിന് വലിപ്പം. 2 ബ്ലേഡ് ലെസ് ഫാനുകളും ഇതില്‍ ഘടിപ്പിച്ചിരിക്കുന്നു.
വില: ₹899
ഓഫർ: ₹499(ഫ്ലിപ്കാർട്ടിലാണ് വിലക്കിഴിവ്)