Click to learn more 👇

മൃതദേഹത്തിനും രക്ഷയില്ല, വഹാനാപകടത്തില്‍ മരിച്ച യുവതിയുടെ സ്വര്‍ണാഭരണം കട്ടെടുത്ത് അറ്റന്റര്‍; സിസിടിവി ദൃശ്യങ്ങൾ വാർത്തയോടൊപ്പം


വഹാനാപകടത്തില്‍ മരിച്ച യുവതിയുടെ മൃതദേഹത്തില്‍ നിന്ന് സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച ആശുപത്രി അറ്റന്റർ സിസിടിവിയില്‍ കുടുങ്ങി.


ദൃശ്യങ്ങള്‍ വൈറലായതോടെ ഇയാള്‍ക്കെതിരെ നെറ്റിസണ്‍സ് നടപടി ആവശ്യപ്പെട്ടു. യുപിയിലെ ഹിരണ്‍വാഡ ഗ്രാമത്തിലെ സച്ചിൻകുമാർ എന്നയാളുടെ ഭാര്യ ശ്വേത(26) യാണ് മരിച്ചത്. ശനിയാഴ്ച നടന്ന വാഹനാപകടത്തിലായിരുന്നു അന്ത്യം. ജില്ലാ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പരിശോധിക്കാൻ വനിത പൊലീസുകാരെത്തിയപ്പോഴാണ് യുവതി ധരിച്ചിരുന്ന ആഭരണങ്ങള്‍ കാണാനില്ലെന്ന് മനസിലാക്കിയത്. കുടുംബം ആദ്യം സംശയിച്ചത് പൊലീസുകാരെയായിരുന്നു.


തുടർന്നുള്ള അന്വേഷണത്തില്‍ വാർഡിലെ അറ്റന്റർ ഒരു കമ്മല്‍ പൊലീസിന് നല്‍കി. തറയില്‍ നിന്ന് കിട്ടിയതാണെന്ന് പറഞ്ഞാണ് കൈമാറിയത്. ഇതില്‍ സംശയം തോന്നിയ പൊലീസും കുടുംബവും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇയാള്‍ മൃതദേഹത്തില്‍ നിന്ന് കമ്മലുകള്‍ മോഷ്ടിക്കുന്ന ദൃശ്യം സിസിടിവിയില്‍ നിന്ന് ലഭിച്ചു. തുടർന്ന് പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഇയാള്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. കുടുംബം നല്‍കിയ പരാതിക്ക് പിന്നാലെ ചീഫ് മെഡിക്കല്‍ ഓഫീസർ ഔദ്യോഗികമായി പൊലീസിന് പരാതി നല്‍കി.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക