Click to learn more 👇

എംബിബിഎസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍


 

കൊച്ചി കളമശേരിയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി 21 കാരിയായ അമ്ബിളി ആണ് മരിച്ചത്. 


എംബിബിഎസ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് അമ്ബിളി. കോളജ് ഹോസ്റ്റലിന്റെ മൂന്നാം നിലയിലെ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു സഹപാഠികള്‍ അമ്ബിളിയെ കണ്ടെത്തിയത്.


ഒരു തവണ ഹോസ്റ്റലില്‍ വച്ചും മറ്റൊരു തവണ വീട്ടിലേക്കുള്ള യാത്രക്കിടയില്‍ ട്രെയിനില്‍ വച്ചും വിദ്യാര്‍ഥിനി ഇതിന് മുന്‍പും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. 3 വര്‍ഷമായി മെഡിക്കല്‍ കോളജിലെ സൈക്യാട്രിക് വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അമ്ബിളി. പിതാവ് ഡോക്ടറെ കാണിച്ച ശേഷം ഹോസ്റ്റലിലാക്കി മടങ്ങിയതിനു പിന്നാലെയായിരുന്നു സംഭവം.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്ബരുകള്‍ - 1056, 0471- 2552056)


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക