Click to learn more 👇

മകളുടെ കൈയില്‍ ഫോണ്‍ കൊടുത്തശേഷം റീല്‍സ് ചിത്രീകരിക്കാന്‍ നദിയിലിറങ്ങി; യുവതിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം


 

റീല്‍സ് ചിത്രീകരിക്കാന്‍ വേണ്ടി നദിയിലിറങ്ങിയ യുവതിയെ ശക്തമായ ഒഴുക്കില്‍പ്പെട്ട് കാണാതായി. അവധി ആഘോഷിക്കാന്‍ നേപ്പാളില്‍ നിന്ന് ഉത്തരാഖണ്ഡിലെത്തിയ യുവതിയെയാണ് ഭാഗീരഥി നദിയില്‍ കാണാതായത്.


ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. 11 വയസുള്ള മകള്‍ക്കൊപ്പമാണ് യുവതി ഉത്തരാഖണ്ഡിലെത്തിയത്. ഗംഗാ നദിയുടെ പ്രധാന കൈവഴിയായ ഭാഗീരഥി നദിയിലെ മണികര്‍ണിക ഘാട്ട് സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു അപകടം. 


ഇവിടെ എത്തിയപ്പോള്‍ യുവതി തന്റെ മൊബൈല്‍ ഫോണ്‍ മകളുടെ കൈയില്‍ കൊടുത്ത ശേഷം വീഡിയോ ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവര്‍ നദിയിലേക്ക് ഇറങ്ങുകയായിരുന്നു.


കാമറയിലേക്ക് നോക്കി ചിരിച്ചുകൊണ്ട് യുവതി നദിയിലേക്ക് ഇറങ്ങുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പെട്ടെന്ന് കാല്‍ തെറ്റി വീഴുകയും അത് കണ്ടുകൊണ്ട് നില്‍ക്കുന്ന മകള്‍ ഉറക്കെ നിലവിളിക്കുകയും ചെയ്യുന്നത് വീഡിയെ ക്ലിപ്പിലുണ്ട്. 


യുവതി വെള്ളത്തില്‍ നിന്ന് എഴുന്നേറ്റ് കരയിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും ശക്തമായ ഒഴിക്കില്‍പ്പെട്ട് നദയില്‍ മുങ്ങിത്താഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തകരെത്തി നദിയില്‍ തെരച്ചില്‍ തുടങ്ങിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക