എഐ(AI) സാങ്കേതിക വിദ്യ പ്രചാരം നേടിയതോടെ വ്യാജ വിഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് ഇവ പ്രത്യക്ഷപ്പെടുന്നത്.
നിരവധി അനക്കോണ്ടകള്‍(anaconda) നദിയിലൂടെ ഒഴുകി നടക്കുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. യഥാര്‍ഥ വിഡിയോ എന്ന് തോന്നിപ്പിക്കുന്ന ദൃശങ്ങള്‍ കണ്ട് ചിലര്‍ അത്ഭുതപ്പെടുകയും ചെയ്തു.
ഒരു ഹെലികോപ്റ്ററില്‍ നിന്ന് പകര്‍ത്തിയ വിഡിയോ ആണിതെന്ന് വ്യക്തമാണ്. ഒരാള്‍ ഹെലികോപ്റ്ററില്‍ ഇരുന്ന് ദൃശ്യം പകര്‍ത്തുന്നതാണ് വിഡിയോയിലുള്ളത്. വലിയ അനക്കോണ്ടകള്‍ നിറഞ്ഞ ഒരു നദി താഴെ കാണാം, വിഡിയോ പേടിപ്പെട്ടുത്തുന്നതാണ്.സോഷ്യല്‍മിഡിയയില്‍ വിഡിയോ വന്ന് മിനിറ്റുകള്‍ക്കകം വൈറലായി.
നെറ്റിസണ്‍സ് പല തരത്തിലാണ് വിഡിയയോട് പ്രതികരിച്ചത്. ചിലര്‍ അത്ഭുതപ്പെട്ടപ്പോള്‍ ചിലര്‍ ഇത് യഥാര്‍ത്ഥമാണോ അതോ എഐ വിഡിയോയാണോയെന്നും സംശയിച്ചു. എന്നാല്‍ ഇത് അനക്കോണ്ടയല്ലെന്നും എഐ നിര്‍മിതമാണെന്നും പറയുന്ന കമന്റുകളും ഉണ്ട്.
😲🥺Helicopter view of anaconda river,.
A scary view..
Nothing comes out alive here. pic.twitter.com/ObKfR1Untk