നടൻ ഉണ്ണിമുകുന്ദൻ മർദ്ദിച്ചതായി പരാതി നല്‍കി മാനേജർ. നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിനാലാണ് തന്നെ മർദ്ദിച്ചതെന്ന് മാനേജർ വിപിൻ കുമാർ ഇൻഫോപാർക്ക് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കാക്കനാട്ടെ ഫ്ലാറ്റില്‍ വച്ചായിരുന്നു മർദ്ദനം. ഇൻഫോപാർക്ക് പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് വിപിൻകുമാറിന്റെ പരാതി. പരാതിയില്‍ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസെടുത്തു. മാനേജരുടെ മൊഴി എടുത്ത് വ്യക്തത വരുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്. വിഷയത്തില്‍ ഉണ്ണി മുകുന്ദൻ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി ഉണ്ണി മുകുന്ദനൊപ്പം പ്രവർത്തിച്ചു വരികയാണ് പരാതിക്കാരൻ.