കൊക്കെയ്ൻ വാങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം ലേഡി ഡോക്ടർ പിടിയിലായ സംഭവം ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ വാർത്തയായിരുന്നു.
കാൻസർ ചികിത്സാരംഗത്തെ മുൻനിര സ്വകാര്യ ആശുപത്രിശൃംഖലയുടെ സ്ഥാപകന്റെ മകളും സിഇഒയുമായ ഡോ.നമ്രത ഷിഗുരുപതി (34) 5 ലക്ഷം രൂപയുടെ കൊക്കെയ്ൻ വാങ്ങുന്നതിനിടെ പിടിയിലായത്. ഇപ്പോഴിതാ, യുവതിയുടെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്.
ദിവസം 10 തവണ വരെ നമ്രക കൊക്കെയ്ൻ ഉപയോഗിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ട്. മയക്കുമരുന്ന് വാങ്ങാനായി ഒരു കോടി രൂപയുടെ സ്വത്തുക്കളാണ് ഇവർ വിറ്റുതുലച്ചത്. നല്ല ഉറക്കം കിട്ടാൻ യുവതി പല തവണ ഉറക്ക ഗുളികകള്‍ കഴിക്കാറുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയുടെ കൊക്കെയ്ൻ വാങ്ങുന്നതിനിടെയാണ് ഡോ.നമ്രത ഷിഗുരുപതി കഴിഞ്ഞ ദിവസം പിടിയിലായത്.
എംബിബിഎസ്, എംഡി ബിരുദങ്ങള്‍ നേടിയ നമ്രത സ്പെയിനില്‍ എംബിഎ പഠിക്കുന്നതിനിടെയാണു ലഹരി ഉപയോഗിച്ചു തുടങ്ങിയത്. ഇതുവരെ 70 ലക്ഷം രൂപ ലഹരിക്കായി ചെലവിട്ടിട്ടുണ്ടെന്ന് അവർ പൊലീസിനോടു സമ്മതിച്ചു.
2021 നും 2022നുമിടെ എം.ബി.എ ചെയ്യാനായി സ്പെയിനില്‍ എത്തിയപ്പോഴാണ് കൊക്കെയ്ന് അടിമപ്പെട്ടത്. 2014 ലാണ് എംബിബിഎസ് പൂർത്തിയാക്കിയത്. റേഡിയേഷൻ ഓങ്കോളജിയില്‍ എം ഡി പൂർത്തിയാക്കിയത് 2017 ലാണ്.
അതേസമയം, നമ്രതയെ കൊക്കെയ്നുമായി പിടികൂടിയ സംഭവത്തില്‍ അന്വേഷണം മുംബൈയിലേക്കും വ്യാപിപ്പിക്കുകയാണ് പൊലീസ്. നമ്രതയ്ക്ക് ലഹരി എത്തിച്ചുനല്‍കിയ വ്യാപാരി വംശ് ധാക്കർ മുംബൈ കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. വ്യാഴാഴ്ച വൈകിട്ടാണു ധാക്കറുടെ വിതരണക്കാരൻ ബാലകൃഷ്ണ റാംപ്യാറില്‍ നിന്നു നമ്രത ലഹരി വാങ്ങിയത്. ഹൈദരാബാദിലെ റായ്ദുർഗം മേഖലയില്‍വച്ചായിരുന്നു ഇത്. ഈ സമയം പൊലീസ് എത്തുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. 53 ഗ്രാം കൊക്കെയ്ൻ 57 ചെറുപാക്കറ്റുകളിലായി നമ്രതയുടെ മിനി കൂപ്പർ കാറില്‍ ഇതുണ്ടായിരുന്നു. വാട്സാപ് വഴിയാണു നമ്രത ഓർഡർ ലഹരിക്ക് ഓർഡർ നല്‍കിയത്. വിവാഹമോചിതയായ നമ്രത രണ്ടു കുട്ടികളുടെ അമ്മയുമാണ്.