കാമുകിക്കൊപ്പം കറങ്ങാനിറങ്ങിയ മകനെ റോഡില്‍ കണ്ട മാതാവ് കരണം അടിച്ച് പുകച്ചു.
കാമുകിക്കും കിട്ടി തല്ല്. ഉത്തർപ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. നടുറോഡിലെ തല്ലും വഴക്കും സോഷ്യല്‍ മീഡിയയിലൂടെ ലോകം കണ്ടു.
21-കാരനും 19-കാരിയുമാണ് നടുറോഡില്‍ തല്ലുകൊണ്ടത്. വീട്ടുകാർക്ക് ഇവരുടെ ബന്ധത്തോട് എതിർപ്പാണ് തല്ലിന് കാരണം. രോഹിത് കാമുകിക്കൊപ്പം റോഡ് വക്കത്തെ കടയില്‍ നിന്ന് ന്യൂഡില്‍സ് കഴിച്ച ശേഷം സ്കൂട്ടറില്‍ മടങ്ങുകയായിരുന്നു. ഇതിനിടെയാണ് മാതാവ് ശുശിലയും അച്ഛൻ ശിവകരനും ഇവരെ റോഡിലിട്ട് പിടികൂടി മർദനം തുടങ്ങിയത്.
സ്കൂട്ടറിന് പിന്നിലിരുന്ന പെണ്‍കുട്ടിയുടെ മുടിയില്‍ വലിച്ച് താഴെയിറക്കിയ ശേഷമായിരുന്നു അടി. മകന്റെ കരണം പുകച്ചാണ് അമ്മ മർദ്ദനം തുടങ്ങിയത്. ഇവർ അടിക്കുന്നതിനിടെ ഇരുവരെയും അസഭ്യം പറയുന്നുമുണ്ട്. ആള്‍ക്കാർ എല്ലാം വളഞ്ഞ് ഇവർ രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു ചോദ്യം ചെയ്യലും മർദനവും. കാമുകിനെയ രക്ഷിക്കാൻ ശ്രമിക്കുന്ന രോഹിതിന് നിറയെ അടിയേല്‍ക്കുന്നതും വീഡിയോയില്‍ കാണാം.
'വിഷയം ലോക്കല്‍ പൊലീസ് ഇടപെട്ട് പരിഹരിച്ചു. കൗണ്‍സിലിംഗിന് ശേഷം ഇരു കക്ഷികളെയും പറഞ്ഞുവിട്ടു. ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്.കണ്‍പൂർ പൊലീസ് വ്യക്തമാക്കി.
#कानपुर मां ने बेटे और बेटे की प्रेमिका को साथ पकड़ा बीच सड़क कर दी पिटाई..
लड़के की मां ने बेटे की प्रेमिका को बीच सड़क जमकर पीटा,बीचब चाव कर थे बेटे की भी हुई पिटाई, गुजैनी थाना क्षेत्र के राम गोपाल चौराहे की घटना ।#kanpur #news #sirfsuch pic.twitter.com/Rh9vopObhz