ഉത്തരാഖണ്ഡില്‍ ഭർത്താവ് ഭാര്യയെ തൂക്കിലേറ്റി കൊലപ്പെടുത്തുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍
31 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രത്യക്ഷപ്പെട്ടത്. ദൃശ്യങ്ങള്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നെറ്റിസണ്സിനിടയില്‍ പ്രതിഷേധം ഉയരുകയും ഭർത്താവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ദൃശ്യങ്ങളില്‍, ഭർത്താവ് ഭാര്യയെ കൈയില്‍ പിടിച്ച് അപ്പാർട്ട്മെന്റിന്റെ ബാല്‍ക്കണിയിലെ റെയിലിംഗുകളില്‍ നിന്ന് തൂക്കിയിടുന്നത് വ്യക്തമായി കാണാം. ചുറ്റുമുള്ള ആളുകള്‍ അവളെ വിട്ടയക്കണമെന്ന് അപേക്ഷിക്കുന്നത് കേള്‍ക്കാം. എന്നാല്‍ അയാള്‍ അത് ശ്രദ്ധിക്കുന്നുമില്ല. സംഭവം കാഴ്ചക്കാരെ ഭയപ്പെടുത്തിയിട്ടുണ്ടെങ്കിലും, സ്ത്രീയെ രക്ഷിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.
ദൃശ്യങ്ങള്‍, സംഭവത്തിന്റെ ഭയാനകമായ സ്വഭാവം പ്രകടിപ്പിക്കുകയും ദാമ്ബത്യ ബന്ധങ്ങളില്‍ വർദ്ധിച്ചുവരുന്ന ഇത്തരം അക്രമങ്ങളുടെ വ്യാപനം എടുത്തുകാണിക്കുകയും ചെയ്യുന്നതാണെന്ന് നെറ്റിസണ്‍സ് അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്‌സില്‍ @gharkekalesh എന്ന ഹാൻഡില്‍ പങ്കുവെച്ച വീഡിയോ ഇതൊനോടക്ക് 136,000-ത്തിലധികം പേർ കണ്ടു.
Shocking: Husband hangs wife from railing, Uttarakhand
pic.twitter.com/mEJ0J6KSq0