Click to learn more 👇

സ്‌കൂളില്‍ പോയ പതിനേഴുകാരി തിരികെ വന്നില്ലച പോലീസ് അന്വേഷിച്ചപ്പോള്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാരനൊപ്പം പോയതായി വിവരം; കടത്തിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍


 

പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോയി ലൈംഗികപീഡനത്തിന് ഇരയാക്കിയ യുവാവിനെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം മാറനല്ലൂർ കൂവളശ്ശേരി, പൂവൻ വിള പുളിയറ തലയ്ക്കല്‍ പുത്തൻവീട്ടില്‍ രഞ്ജിത്ത് (23)ആണ് പിടിയിലായത്. 



പെണ്‍കുട്ടിയുമായി പ്രണയബന്ധത്തിലായ യുവാവ്, ഈ മാസം രാവിലെ സ്കൂളില്‍ പോയ കുട്ടിയെ തുമ്ബമണ്ണില്‍ വിളിച്ചുവരുത്തി ബൈക്കില്‍ കയറ്റി തിരുവനന്തപുരം കാട്ടാക്കടയിലെ വീട്ടില്‍ എത്തിച്ച്‌ ബലാത്സംഗം ചെയ്യുകയായിരുന്നു.


കുട്ടി സ്കൂളില്‍ പോയിട്ട് തിരികെ വരാഞ്ഞതോടെ പിതാവിന്റെ മൊഴിപ്രകാരം പത്തനംതിട്ട പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. മൊഴിയെടുത്തതില്‍ താൻ ബലാത്സംഗത്തിനിരയായതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.വനിതാ സെല്‍ എസ് ഐ ഐ വി ആഷ വിശദമായ മൊഴി രേഖപ്പെടുത്തി. സ്റ്റേഷന്റെ ചുമതല വഹിക്കുന്ന എസ് ഐ കെ ജി ബാലസുബ്രഹ്മണ്യൻ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് വിവരം ശിശു ക്ഷേമ സമിതിയെ അറിയിക്കുകയായിരുന്നു.


കുട്ടിയെ കണ്ടെത്തിയശേഷം ജുവനൈല്‍ ജസ്റ്റിസ് ബോർഡ് മുമ്ബാകെ ഹാജരാക്കി, പിന്നീട് പത്തനംതിട്ട ജെ എഫ് എം ഒന്ന് കോടതിയില്‍ മൊഴി രേഖപ്പെടുത്തി. രഞ്ജിത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി കുട്ടി പൊലീസിനോട് വെളിപ്പെടുത്തി. ഇതുപ്രകാരം ബലാല്‍സംഗത്തിനും പോക്സോ നിയമം അനുസരിച്ചും യുവാവിനെതിരെ കേസെടുത്ത പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് ഇന്നലെ രാത്രി 9.23 ന് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് പ്രതിയുടെ വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ പൂർത്തിയാക്കി. വീടിനു സമീപത്തുള്ള ഓട്ടോമൊബൈല്‍ വർക്ഷോപ്പില്‍ ജോലിക്കാരനാണ് രഞ്ജിത്തെന്ന് പൊലീസ് പറഞ്ഞു.



പത്താം ക്ലാസില്‍ പഠിക്കുമ്ബോഴാണ് പെണ്‍കുട്ടി തന്‍റെ കൂട്ടുകാരിയുടെ സുഹൃത്തിന്റെ സുഹൃത്തായ തിരുവനന്തപുരം സ്വദേശി രഞ്ജിത്തിനെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും അടുപ്പത്തിലാവുയായിരുന്നു. സംഭവ ദിവസം രാവിലെ സ്കൂളില്‍ പോയ പെണ്‍കുട്ടിയെ രഞ്ജിത്ത് ബൈക്കില്‍ സ്കൂളിന് സമീപത്തുനിന്നും കയറ്റി തിരുവനന്തപുരത്തേക്ക് കടത്തിക്കൊണ്ടുപോയി. സ്കൂള്‍ യൂണിഫോം സമീപത്തുള്ള പള്ളി കോമ്ബൗണ്ടിലെ ബാത്റൂമില്‍ കയറി മാറിയതിനു ശേഷമാണ് പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി യുവാവ് തിരുവനന്തപുരത്തുള്ള ഇയാളുടെ വീട്ടിലെത്തിച്ചത്. രാത്രി വീട്ടിലെത്തിച്ച്‌ കിടപ്പുമുറിയില്‍ വച്ച്‌ ബലാല്‍സംഗം ചെയ്തു.


കുട്ടിയെ കാണാതായ കേസില്‍ അന്വേഷണം നടത്തിവന്ന പത്തനംതിട്ട പൊലീസ് ഇയാളുടെ ഫോണ്‍ നമ്ബറില്‍ വിളിച്ചപ്പോള്‍, കുട്ടി ഒപ്പമുണ്ടെന്ന് അറിയിക്കുകയായിരുന്നു. പൊലീസ് ഇടപെട്ട് അടുത്തുള്ള മാറനല്ലൂർ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കാൻ നിർദ്ദേശിച്ചു. യുവാവ് സ്റ്റേഷനില്‍ പോകാതെ, അമ്മയെയും വല്യമ്മയും കൂട്ടി കുട്ടിയെ മാറനല്ലൂർ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി. തുടർന്ന് പത്തനംതിട്ട പൊലീസ് കുട്ടിയുടെ മാതാപിതാക്കളെയും കൂട്ടി അവിടെയെത്തി കുട്ടിയെ പത്തനംതിട്ടയിലെത്തിച്ച്‌, വൈദ്യപരിശോധനക്ക് വിധേയയാക്കുകയും തുടർനടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. പത്തനംതിട്ട ഡി വൈ എസ് പി യുടെ ഉത്തരവ് പ്രകാരം ആറന്മുള എസ് എച്ച്‌ ഓ വി എസ് പ്രവീണ്‍ കേസിന്റെ അന്വേഷണം ഏറ്റെടുത്തു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക