ശരീര ഭാരം കുറയ്ക്കുന്നതില്‍ ഭക്ഷണക്രമം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഭക്ഷണം കഴിക്കുന്ന സമയത്തിനും വളരെയധികം പ്രാധാന്യമുണ്ട്.
രാത്രി കഴിക്കുന്ന ഭക്ഷണം ഏതു സമയത്താകണം എന്നതിനെക്കുറിച്ച് പലർക്കും വ്യക്തമായ ധാരണയില്ല. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ അത്താഴ സമയത്തില്‍ മാറ്റം വരുത്തുന്നത് യഥാർത്ഥത്തില്‍ വലിയ മാറ്റമുണ്ടാക്കും. അങ്ങനെയെങ്കില്‍ അത്താഴം രാത്രി 7 മണിക്കാണോ അതോ 9 മണിക്കാണോ കഴിക്കുന്നത് നല്ലതെന്ന് നോക്കാം.
ശരീരത്തിന് രാത്രിയില്‍ ഭക്ഷണം ദഹിപ്പിക്കാൻ ആവശ്യമായ സമയം നല്‍കേണ്ടതുണ്ട്. 7 മണിക്ക് ഭക്ഷണം കഴിക്കുകയും പിന്നീട് ലഘുഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്താല്‍, സ്വാഭാവികമായും ദഹനപ്രക്രിയയ്ക്ക് നീണ്ട സമയം ലഭിക്കുന്നു. ഇത് കൊഴുപ്പ് സംഭരണം തടയുന്നു. രാത്രി 9 മണിക്കാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ശരീര ഭാരം കുറയ്ക്കുന്നതിനെ ബുദ്ധിമുട്ടിലാക്കും.
രാത്രി ഉപാപചയപ്രവർത്തനം മന്ദഗതിയിലാകുക മാത്രമല്ല, അധിക വിശപ്പ്, ക്ഷീണം അല്ലെങ്കില്‍ സമ്മർദം എന്നിവ അനുഭവപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. വൈകി ഭക്ഷണം കഴിച്ച് നേരെ ഉറങ്ങാൻ പോകുകയാണെങ്കില്‍, ശരീരത്തിന് ആ ഭക്ഷണം ദഹിപ്പിക്കാൻ ആവശ്യമായ സമയം ലഭിക്കുന്നില്ല. ഇത് ശരീരഭാരം വർധിക്കുന്നതിനും ഉറക്കക്കുറവിനും കാരണമാകും.
ചിലർക്ക് ജോലി സമയം കാരണം അത്താഴം വൈകിയായിരിക്കും കഴിക്കാൻ കഴിയുക. അങ്ങനെയുള്ളവർ ബുദ്ധി പൂർവ്വം കാര്യങ്ങള്‍ ചെയ്യുക. അത്താഴത്തിന് വളരെ ലഘുവായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. വയർ നിറയ്ക്കുന്ന തരത്തിലുള്ള ഗ്രില്‍ ചെയ്ത പ്രോട്ടീൻ, കുറച്ച് പച്ചക്കറികള്‍, സാലഡ് അങ്ങനെ എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക. അത്താഴത്തിന് ശേഷം മധുര പലഹാരങ്ങള്‍ കഴിക്കാതിരിക്കുക.
വൈകുന്നേരം 7 മണിയോടെ ഭക്ഷണം കഴിക്കാൻ കഴിയുമെങ്കില്‍, അത് ചെയ്യുക. അതിലൂടെ ഭക്ഷണം കഴിച്ചശേഷം ശരീരത്തിന് ദഹിക്കാൻ കൂടുതല്‍ സമയം ലഭിക്കും, ഉപാപചയപ്രവർത്തനം വേഗത്തിലാകും. നന്നായി ഉറങ്ങുകയും ലഘുഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യും. അത്താഴം 9 മണിക്ക് കഴിക്കുകയാണെങ്കില്‍ ലഘുവായി ഭക്ഷണം കഴിക്കുക. അമിതമായി ഭക്ഷണം കഴിക്കരുത്, മധുരപലഹാരങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക, ഭക്ഷണശേഷം ഉടൻ തന്നെ ഉറങ്ങുന്നത് ഒഴിവാക്കുക.
മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

