Click to learn more 👇

വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മരണം പ്ലസ് വണ്‍ പ്രവേശനം കാത്തിരിക്കെ


 

വിദ്യാർഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നല്ലേപ്പിള്ളി ഒലിവും പൊറ്റയില്‍ സെല്‍ഫിന്റെ മകള്‍ സമൃതയാണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ്തസമൃതയുടെ മൃതശരീരം കണ്ടെത്തിയത്. രക്ഷിതാക്കള്‍ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. 



അച്ഛനും അമ്മയും തിരികെ വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികള്‍ പൂ‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും. പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വണ്‍ പ്രവേശനത്തിന് കാത്തിരിക്കുകയായിരുന്നു സമൃത.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക