Click to learn more 👇

ഭര്‍ത്താവ് കാമുകിയുമായി ഹോട്ടല്‍ മുറിയില്‍; കയ്യോടെ പിടികൂടി ചെരുപ്പിനടിച്ച്‌ ഭാര്യ; വൈറൽ വീഡിയോ കാണാം


 

മുറിയില്‍ ഭർത്താവ് മറ്റൊരു സ്ത്രീയുമായി സമാഗമം നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന്, അവിടേക്ക് ഇരച്ചെത്തിയ ഭാര്യ അയാളെ കയ്യോടെ പിടികൂടിയ ശേഷം ചെരുപ്പ് കൊണ്ട് അടിച്ച്‌ വലിയ ബഹളമുണ്ടാക്കി.

ഒരു ബന്ധുവിനൊപ്പമാണ് ഭാര്യ അവിടെ എത്തിയത്. ഉത്തർപ്രദേശിലെ അമ്രോഹയില്‍ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.


ഒരു ഒയോ (OYO) ഹോട്ടല്‍ റൂമിനുള്ളില്‍ വെച്ച്‌ ഭർത്താവിനെ ഭാര്യ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്. റിപ്പോർട്ടുകള്‍ പ്രകാരം, തിങ്കളാഴ്ച ഹൈവേ 9 ന് സമീപമുള്ള ഡിദൗലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഭർത്താവ് ഹോട്ടലില്‍ വെച്ച്‌ മറ്റൊരു സ്ത്രീയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന്, ഒരു ബന്ധുവിനൊപ്പം അവിടേക്ക് ഇരച്ചെത്തിയ ഭാര്യ, റൂമിന് പുറത്ത് വലിയ ബഹളമുണ്ടാക്കി.


വൈറലായ ദൃശ്യങ്ങളില്‍, റൂമിനുള്ളില്‍ പൂട്ടിയിട്ടിരുന്ന ഭർത്താവിനെ, വാതില്‍ തുറക്കുക അല്ലെങ്കില്‍ അത് തകർക്കുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തുന്നത് കാണാം. പുറത്തുവരാൻ ആവശ്യപ്പെട്ട് അവർ തുടർച്ചയായി അലറിവിളിക്കുന്നുമുണ്ട്.കുറച്ച്‌ സമയത്തിന് ശേഷം, അയാള്‍ വാതില്‍ തുറക്കുന്നു.

കൈയ്യില്‍ ചെരിപ്പുമായി കാത്തുനിന്നിരുന്ന ഭാര്യ, അയാള്‍ പുറത്തുവന്ന ഉടൻ തന്നെ അടിക്കാൻ തുടങ്ങുന്നു. ഈ തർക്കത്തിനിടെ ബുർഖ ധരിച്ച മറ്റൊരു സ്ത്രീയെയും റൂമിനുള്ളില്‍ കാണാം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഭർത്താവിനെതിരെ ഭാര്യ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.



ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക