Click to learn more 👇

രാവിലെ ഓടാൻ പോയ യുവതി കുഴഞ്ഞുവീണ് മരിച്ചു, അന്ത്യം പൊലീസ് ടെസ്റ്റിന് തയാറെടുക്കുന്നതിനിടെ


 തളിക്കുളം ജി.വി.ജി.എസ്.എസ്.മൈതാനത്ത് പരിശീലന ഓട്ടത്തിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെൻ്ററിന് കിഴക്ക് കുറൂട്ടി പറമ്ബില്‍ സുരേഷിൻ്റെ മകള്‍ ആദിത്യ (22) ആണ് മരിച്ചത്.

ഇന്ന് രാവിലെ എട്ട് മണിയോടെ തളിക്കുളം ഗവ.സ്കൂള്‍ മൈതാനിയിലായിരുന്നു സംഭവം.


പൊലീസില്‍ ജോലി നേടുന്നതിനായുള്ള പരിശീലനത്തിലായിരുന്നു യുവതി. പരിശീലന ഓട്ടത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക