Click to learn more 👇

ദാമ്ബത്യ ബന്ധങ്ങള്‍ക്ക് ഭീഷണി? അദൃശ്യ വില്ലനായ വിറ്റമിൻ ഡി!


 

ഒന്നിനോടും താല്‍പര്യമില്ലായ്മ, അലസത, അകാരണമായ ദേഷ്യം, ക്ഷീണം, തളർച്ച - ഈ വേദനകള്‍ വാക്കുകളില്‍ ഒതുക്കാനാവാത്തതാണ്. ഈ ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ പലപ്പോഴും ശരീരത്തിലെ ഹോർമോണുകളാണ്. മനസ്സും ഹോർമോണുകളും തമ്മിലുള്ള ബന്ധത്തിന്റെ ഈ അസന്തുലിതാവസ്ഥയാണ് യഥാർത്ഥ വില്ലൻ.



വിറ്റാമിൻ ഡി കുറവ്, തൈറോയ്ഡ് പ്രവർത്തനത്തിലെ തകരാറുകള്‍, പി.സി.ഒ.ഡി./പി.സി.ഒ.എസ്, പി.എം.ഡി.ഡി തുടങ്ങിയ ഹോർമോണ്‍-ബന്ധിത അവസ്ഥകള്‍ ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കുന്നു. ഇതുമൂലമുണ്ടാകുന്ന മാനസിക തകരാറുകള്‍ പലപ്പോഴും മാനസിക രോഗലക്ഷണമായി പോലും തെറ്റിദ്ധരിക്കപ്പെടുന്നു. സെറോട്ടോണിൻ, ഡോപ്പാമിൻ പോലുള്ള തലച്ചോറിലെ ന്യൂറോട്രാൻസ്മിറ്ററുകളെ സ്വാധീനിക്കുന്ന ഈ ഘടകങ്ങള്‍ സ്ത്രീയുടെ മാനസികാരോഗ്യത്തെയും, ദാമ്ബത്യ ബന്ധങ്ങളെയും, ജീവിതഗതിയെയും ആഴത്തില്‍ പ്രതികൂലമായി ബാധിക്കുന്നു.


വിറ്റമിൻ ഡി വെറും വിറ്റമിനല്ല, മനസ്സിൻ്റെ സന്തുലിതാവസ്ഥ


ഈ അദൃശ്യ വേദനകള്‍ കുടുംബത്തെ, കുട്ടികളെ, ജോലിയെ, പേരന്റിങ്ങിനെ, കുട്ടികളുടെ പഠന-സ്വഭാവ രൂപീകരണത്തെ വരെ ബാധിക്കുന്നതിനാല്‍, യഥാർത്ഥ കാരണം മനസ്സിലാക്കി ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. സൂര്യപ്രകാശത്തിലൂടെ ലഭിക്കുന്ന വിറ്റാമിൻ ഡി എന്നത് വെറും വിറ്റാമിനല്ല. അസ്ഥികളുടെ കരുത്തിന് മാത്രമല്ല, ഹോർമോണുകളെയും മനസ്സിനെയും സന്തുലിതമാക്കുന്നതില്‍ ഇത് നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്.



വിറ്റാമിൻ ഡി: ലൈംഗിക ഹോർമോണുകളുടെ സന്തുലിതാവസ്ഥയും മനസ്സും


വിറ്റാമിൻ ഡി എന്നത് കേവലം അസ്ഥികളുടെ ബലത്തിന് മാത്രമല്ല, സ്ത്രീകളുടെ ഹോർമോണ്‍ സന്തുലിതാവസ്ഥയിലും നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഇത് പ്രവർത്തിക്കുന്ന രീതി താഴെ കൊടുക്കുന്നു.


വിറ്റാമിൻ ഡിയുടെ പ്രവർത്തനം


ഹോർമോണ്‍ നിർമ്മാണം: വിറ്റാമിൻ ഡി സ്ത്രീകളിലെ ഈസ്ട്രജൻ, പ്രോജസ്റ്ററോണ്‍ തുടങ്ങിയ ലൈംഗിക ഹോർമോണുകളുടെ നിർമ്മാണത്തില്‍ സജീവമായി പങ്കെടുക്കുന്നു.


പി.സി.ഒ.ഡി. നിയന്ത്രണം: ഇൻസുലിൻ സെൻസിറ്റിവിറ്റി, അണ്ഡാശയ പ്രവർത്തനം, ആൻഡ്രജൻ ലെവല്‍ എന്നിവയെ നിയന്ത്രിക്കുന്നതിനാല്‍ പോളിസിസ്റ്റിക് ഓവറി ഡിസീസ് (പി.സി.ഒ.ഡി.) ഉള്ള സ്ത്രീകള്‍ക്ക് ഇത് പ്രത്യേകിച്ചും പ്രധാനമാണ്.


മനസ്സിനെ എങ്ങനെ ബാധിക്കുന്നു?


തലച്ചോറില്‍ സന്തോഷവും സമാധാനവും നല്‍കുന്ന ന്യൂറോട്രാൻസ്മിറ്ററുകളായ സെറോട്ടോണിൻ, ഡോപ്പാമിൻ എന്നിവയുടെ പ്രവർത്തനത്തെ വിറ്റാമിൻ ഡി നേരിട്ട് സ്വാധീനിക്കുന്നു. ഇത് കുറയുമ്ബോള്‍, മനോഭാവം താഴുക, ക്ഷീണം, അലസത, ഉത്കണ്ഠ, വിഷാദം, വികാര നിയന്ത്രണ പ്രശ്‌നങ്ങള്‍ എന്നിവ വർധിക്കുകയും ദാമ്ബത്യ ബന്ധങ്ങളില്‍ വരെ പ്രതിഫലിക്കുകയും ചെയ്യും.


തൈറോയ്ഡ്: ശരീരത്തിൻ്റെ ‘കണ്‍ട്രോള്‍ സെന്റർ’


കഴുത്തിലെ ചെറിയ തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിൻ്റെ ‘കണ്‍ട്രോള്‍ സെന്റർ’ പോലെയാണ് പ്രവർത്തിക്കുന്നത്. ടി3, ടി4 എന്ന ഹോർമോണുകളാണ് ശരീരത്തിൻ്റെ ഊർജം, മെറ്റബോളിസം, താപനില, മനോഭാവം, ഉറക്കം, മാസമുറ എന്നിവയെ നിയന്ത്രിക്കുന്നത്. തൈറോയ്ഡ് ഗ്രന്ഥി ശരിയായി പ്രവർത്തിക്കാതിരുന്നാല്‍ മനസ്സും ശരീരവും മന്ദഗതിയിലാകുകയും മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക