ചെറിയ തര്‍ക്കങ്ങള്‍ പോലും ഇപ്പോള്‍ വളരെ പെട്ടെന്നാണ് വലിയ സംഘര്‍ഷങ്ങളിലേക്ക് നീങ്ങുന്നത്. പ്രത്യേകിച്ചും ട്രെയിന്‍ യാത്രകളില്‍ ഇത്തരം സംഭവങ്ങള്‍ ഇന്ന് പതിവായിരിക്കുന്നെന്ന് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ പറയുന്നു.
ഏറ്റവും ഒടുവിലായി ഒരു ട്രെയിന്‍ യാത്രയ്ക്കിടെ സീറ്റിനെ ചൊല്ലി സ്ത്രീകള്‍ തമ്മില്‍ പരസ്പരം തല്ലു കൂടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സ്ത്രീകള്‍ തമ്മില്‍ പരസ്പരം തല്ലുന്നതും അസഭ്യവാക്കുകള്‍ വിളിക്കുന്നതും വീഡിയോയില്‍ കാണാം. സഹയാത്രക്കാര്‍ പകര്‍ത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
മഞ്ഞ നിറത്തിലുള്ള ചൂരിദാര്‍ ധരിച്ച ഒരു മധ്യവയസ്ക മറ്റൊരു സ്ത്രീയ്ക്ക് അരികിലായി ഇരിക്കാന്‍ ശ്രമിക്കുന്നതോടെയാണ് സംഘര്‍ഷം ആരംഭിക്കുന്നത്. അവര്‍ തന്‍റെ ആവശ്യത്തിന് ബലം പ്രയോഗിച്ച് സ്ഥലമുണ്ടാക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. നിലവില്‍ മൂന്ന് പേര്‍ ആ സീറ്റില്‍ ഇരിക്കുന്നുണ്ട്. അത്യാവശ്യം ഒരാള്‍ക്ക് ഇരിക്കാനുള്ള സ്ഥലം ബാക്കിയുണ്ടെങ്കിലും അല്പം തടിച്ച മധ്യവയസ്കയായ സ്ത്രീ കൂടുതല്‍ സ്ഥലം ആവശ്യപ്പെടുന്നു. ഇതിനായി അവര്‍ ബലം പ്രയോഗിക്കുമ്ബോഴാണ് സംഘര്‍ഷമുണ്ടാകുന്നത്.
'ഞാൻ നിന്നെ നിലത്തേക്ക് വലിച്ചെറിയും' എന്ന് അവര്‍ ഇരിക്കുന്ന സ്ത്രീയോട് പറയുന്നതും കേള്‍ക്കാം. ഇതിനിടെ മുന്നിലെ സീറ്റിലിരുന്ന സ്ത്രീയും സംഭവത്തില്‍ ഇടപെടുന്നു. ഇതോടെ തര്‍ക്കം രൂക്ഷമാകുന്നു. സംഭവം കണ്ട് നിന്ന മറ്റൊരാള്‍ ഇടപെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അയാളെ ആരും തന്നെ പരിഗണിക്കുന്നില്ല. മൂന്നാമത്തെ സ്ത്രീ താന്‍ വരുന്നത് സ്ഥലം വേറെയാണെന്നും തന്നോട് സംസാരിക്കുമ്ബോള്‍ സൂക്ഷിക്കണമെന്നും ഭീഷണിപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാം.
Kalesh b/w Ladies inside Indian Railways over seat issues: pic.twitter.com/ySumZBDh04

