Click to learn more 👇

'ആ പൊലീസുകാരന്‍ എന്നെ നാല് തവണ ബലാത്സംഗം ചെയ്തു', കൈവെള്ളയില്‍ ആത്മഹത്യാക്കുറിപ്പെഴുതി ഡോക്ടര്‍


 

മഹാരാഷ്ട്രയിലെ സത്താറയിലെ ജില്ലാ ആശുപത്രിയില്‍ ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെടുന്ന വനിതാ ഡോക്ടറെ കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഒരു പൊലീസുകാരന്‍ നാല് തവണ ബലാത്സംഗം ചെയ്തതായി കുറിപ്പ്.

ഡോക്ടറുടെ കൈവെള്ളയില്‍ തന്നെയാണ് ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചിരിക്കുന്നത്.


ഫാല്‍ട്ടണ്‍ ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്തിരുന്ന ഡോക്ടറെ എസ്‌ഐ ഗോപാല്‍ ബദ്‌നന്‍ മാനസിമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് ആരോപണം. നിരന്തരമായ പീഡനമാണ് തന്നെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ആത്മഹത്യാ കുറിപ്പിലെ പരാമര്‍ശം. വ്യാഴാഴ്ചയാണ് ആത്മഹത്യ ചെയ്തത്. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കുറ്റാരോപിതനായ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. കൈപ്പത്തിയിലെ കുറിപ്പിന് പുറമേ, ജൂണ്‍ 19ന് ആശുപത്രി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഓഫ് പൊലീസ് അയച്ച കത്തിലും സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. മറ്റ് രണ്ട് പൊലീസുദ്യോഗസ്ഥരുടെ പേരുകളും കുറിപ്പിലുണ്ട്.


എന്റെ മരണത്തിന് കാരണം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ബദ്‌നെയാണ്. അയാള്‍ എന്നെ നാല് തവണ ബലാത്സംഗം ചെയ്തു. അഞ്ച് മാസത്തിലേറെയായി അയാള്‍ എന്നെ ബലാത്സംഗത്തിനിരയാക്കി, ഡോക്ടര്‍ കൈപ്പത്തിയില്‍ എഴുതി. ആത്മഹത്യയ്ക്ക് മാസങ്ങള്‍ക്ക് മുമ്ബ് ഡിവൈഎസ്പിക്ക് അയച്ച കത്തില്‍ വനിതാ ഡോക്ടര്‍ റൂറല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പീഡനക്കുറ്റം ചുമത്തുകയും അവര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെടുകയും ചെയ്തു. 


മാനസിക സമ്മര്‍ദത്തിലാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഉത്തരവിനെത്തുടര്‍ന്ന് പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. പ്രതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉറപ്പു നല്‍കി.

ഒളിവില്‍ പോയ പ്രതികളെ ഉടന്‍ കണ്ടെത്താനും കേസിന്റെ സമഗ്രമായ അന്വേണം നടത്താനും വനിതാ കമ്മീഷന്‍ സത്താറ പൊലീസ് സൂപ്രണ്ടിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ മാത്രം പോര. പ്രതികളായവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്നും കോണ്‍ഗ്രസ് നേതാവ് വിജയ് നാംദേവ്‌റാവു വഡെട്ടിവാര്‍ പറഞ്ഞു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക