Click to learn more 👇

'അയാള്‍ എന്നെ വിവാഹം ചെയ്യാൻ ഒരുപാട് ആഗ്രഹിച്ചു, കണ്ടെത്താൻ ശ്രമിച്ചിട്ടും നടന്നില്ല; ദയവായി കോണ്‍ടാക്‌ട് ചെയ്യണം'


 

സീരിയല്‍ അഭിനയരംഗത്ത് ആരാധകരുടെ പ്രിയതാരമായി മാറിയ നടിയാണ് സംഗീതാ മോഹൻ. എന്നാലിപ്പോള്‍ സംഗീത അഭിനയരംഗത്ത് സജീവമല്ല.

ഇപ്പോള്‍ ഒരു പ്രമുഖ ചാനലില്‍ കണ്ടന്റ് മാനേജറായും സീരിയല്‍ തിരക്കഥാകൃത്തുമായാണ് സംഗീത പ്രവർത്തിക്കുന്നത്. നടി തനിക്ക് സീരിയല്‍ രംഗത്തുനിന്നുണ്ടായ മോശം അനുഭവങ്ങളും ആരാധകരില്‍ നിന്നുലഭിച്ച സ്നേഹത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.


'പതിമൂന്ന് വർഷങ്ങള്‍ക്ക് മുൻപേ ഞാൻ അഭിനയം നിർത്തി. അതിനുശേഷമാണ് എഴുതി തുടങ്ങിയത്. ഒരു സീരിയലിനുവേണ്ടി തിരക്കഥ എഴുതി. അതുമായി എല്ലാ പ്രമുഖ ചാനലുകളുടെ ഓഫീസിലും ഞാൻ കയറിയിറങ്ങി. പക്ഷെ ഒന്നും നടന്നില്ല. ഞാൻ നടിയല്ലേ എനിക്ക് അഭിനയിച്ചാല്‍ പോരേ, എന്തിനാണ് ഇതൊക്കെ ചെയ്യുന്നതെന്നാണ് ഒരു പ്രമുഖ ചാനലിലെ പ്രധാന ഉദ്യോഗസ്ഥൻ പറഞ്ഞത്. എത്രയൊക്കെ പുരോഗമനവാദം പറഞ്ഞാലും അഭിനയം ഇപ്പോഴും പുരുഷാധിപത്യത്തിലാണ്. സിനിമ കുറച്ച്‌ മാറിയിട്ടുണ്ട്. സീരിയലുകളുടെ അവസ്ഥ ഇപ്പോഴും അങ്ങനെ തന്നെയാണ്.


ഞാൻ നായികയായി എത്തിയ വീണ്ടും ജ്വാലയായ് എന്ന സീരിയല്‍ നിർമിച്ചത് മെഗാസ്റ്റാർ മമ്മൂട്ടിയായിരുന്നു. അത് ഞാൻ ആദ്യമൊന്നും അറിഞ്ഞിരുന്നില്ല. പക്ഷെ അതറിഞ്ഞപ്പോള്‍ വലിയ സന്തോഷമായി. മമ്മൂക്ക സെറ്റിലെത്തിയിരുന്നു. അങ്ങനെയാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. ഞാൻ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്.



എന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് പട്ടാമ്ബിയില്‍ നിന്ന് പ്രദീപ് എന്നൊരാള്‍ വന്നിരുന്നു. അയാളെക്കുറിച്ച്‌ പലരും പറയുന്നത് കേട്ടു. അയാളെ കണ്ടെത്താനായി ഞാനും ഒരുപാട് ശ്രമിച്ചു. അയാളുമായി ഒരു സൗഹൃദം വേണമെന്നുണ്ടായിരുന്നു. പക്ഷെ അയാളെ കണ്ടെത്താൻ സാധിച്ചില്ല. ഇപ്പോള്‍ എവിടെയുണ്ടെന്ന് അറിയില്ല. ചിലപ്പോള്‍ വിവാഹമൊക്കെ കഴിച്ചുകാണും. എവിടെയെങ്കിലും ഉണ്ടെങ്കില്‍ ദയവായി എന്നെ കോണ്‍ടാക്‌ട് ചെയ്യാൻ ശ്രമിക്കണം'- സംഗീതാ മോഹൻ പറഞ്ഞു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക