Click to learn more 👇

എസി മുറിയില്‍ കിടന്നുറങ്ങുന്നവരാണോ? കട്ടിലിന് സമീപം ഒരു ബക്കറ്റ് വെള്ളം കൂടി കരുതണം


 

എസി മുറിയില്‍ കിടന്നുറങ്ങുവരാണോ? എങ്കില്‍ മുറിയില്‍ ഒരു ബക്കറ്റ് വെള്ളം കൂടി കരുതുന്നത് നല്ലതാണെന്ന് വിദഗ്ധർ.

കേള്‍ക്കുമ്ബോള്‍ വിചിത്രമെന്ന് തോന്നാമെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ പിന്നീട് അലട്ടാതിരിക്കാൻ ഇത് പ്രധാനമാണ്. 


മുറിയിലെ താപനില കുറയ്ക്കുന്നതിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പം കൂടി നീക്കിയാണ് എസി (Air Conditioner) പ്രവർത്തിക്കുന്നത്. അതായത്, തണുത്ത വരണ്ട വായു. ഇത് ചർമപ്രശ്നങ്ങള്‍ മുതല്‍ ശ്വാസകോശ ആരോഗ്യത്തെ വരെ ബാധിക്കാം.


ദീർഘനേരം എസിക്കുള്ളില്‍ ഇരിക്കുന്നത് ചര്‍മവും ചുണ്ടുകളും വരണ്ടതാകാനും കണ്ണുകള്‍ക്ക് ചൊറിച്ചില്‍, മൂക്കിന് അസ്വസ്ഥത എന്നിവയ്ക്കും കാരണമാകും. സൈനസ് അല്ലെങ്കില്‍ മറ്റ് ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ക്ക് രോഗാവസ്ഥ വഷളാക്കാനും ഇത് ഇടയാക്കും.


ഒരു ബക്കറ്റ് വെള്ളം


എന്നാല്‍ ഒരു ബക്കറ്റ് വെള്ളത്തില്‍ ഇതിനെല്ലാം ഉള്ള പരിഹാരമുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? വെള്ളം പ്രകൃതിദത്ത ഹ്യുമിഡിഫയറാണ്. വെള്ളം തുറന്നു വെയ്ക്കുമ്ബോള്‍ അത് അന്തരീക്ഷത്തിലേക്ക് ക്രമേണ ബാഷ്പീകരിച്ചു പോവുകയും വായുവിനെ ഈർപ്പമുള്ളതാക്കുകയും ചെയ്യുന്നു. മാത്രമല്ല വായു സഞ്ചാരം വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനും മെച്ചപ്പെട്ട ഉറക്കം കിട്ടാനും സഹായിക്കും.


എങ്ങനെ ചെയ്യണം


എസി മുറിയുടെ ഒരു കോണില്‍ തുറന്ന ബക്കറ്റില്‍ വെള്ളം വെയ്ക്കുന്നതാണ് ഉത്തമം. അതിലേക്ക് അല്‍പം എസെൻഷ്യല്‍ ഓയില്‍ അല്ലെങ്കില്‍ നാരങ്ങയുടെ തൊലി ചേര്‍ക്കുക. ഇത് മുറിക്ക് ഒരു ഫ്രഷായ മണം നല്‍കുന്നു. വെള്ളം ദിവസവും മാറാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ കൊതുകു പെരുകാനോ വെള്ളം കെട്ടിനിന്ന് ദുർഗന്ധം ഉണ്ടാക്കാനോ കാരണമാകും.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക