Click to learn more 👇

'സ്വര്‍ണ വില 70000 രൂപ വരെ ഇടിയും; കൈയ്യിലുള്ളത് വിറ്റോളൂ', ഈ മാറ്റങ്ങള്‍ സംഭവിക്കാന്‍ സാധ്യത


 

സ്വര്‍ണവില ഇനിയും ഉയരുമോ അതോ കുറയുമോ.

ഏതാനും മാസങ്ങള്‍ കൂടി ഈ ചാഞ്ചാട്ടം തുടര്‍ന്നേക്കാമെന്നാണ് കരുതുന്നത്. പിന്നീട് കുറയുമെന്നും പ്രതീക്ഷിക്കുന്നു. ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചാല്‍ ചിത്രം മാറുമെന്ന് സാമ്ബത്തിക വിദഗ്ധ ഡോ. മേരി ജോര്‍ജ് പറഞ്ഞു.


അടുത്താഴ്ചയാണ് ആസിയാന്‍ ഉച്ചകോടി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ട്. ചൈനയുമായി ഉടക്കി നില്‍ക്കുന്ന അമേരിക്ക ഇന്ത്യയുമായുള്ള പ്രശ്‌നത്തില്‍ രമ്യതയില്‍ എത്താന്‍ ഈ അവസരം ഉപയോഗിക്കുമോ എന്ന് കണ്ടറിയണം. നിലവില്‍ അമേരിക്കയില്‍ ട്രംപിനെതിരെ പ്രതിഷേധം തുടങ്ങി കഴിഞ്ഞതും ശ്രദ്ധേയമാണ്.


റഷ്യയുടെ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തും എന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഇന്ത്യ ഇക്കാര്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. എങ്കിലും ഘട്ടങ്ങളായി റഷ്യയുടെ എണ്ണ കുറയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ട്രംപ്-മോദി ചര്‍ച്ചയില്‍ രമ്യതയില്‍ എത്തിയാല്‍ ഒരുപക്ഷേ ഇന്ത്യയുമായുള്ള വ്യാപാര പ്രശ്‌നങ്ങള്‍ അവസാനിക്കും. ഇന്ത്യയ്ക്ക് ചുങ്കം കുറച്ചു കൊടുത്തേക്കും.


ട്രംപിന്റെ നയങ്ങള്‍കകെതിരെ അമേരിക്കയില്‍ പ്രതിഷേധം വ്യാപിക്കുകയാണ്. ചൈനക്കെതിരെ 100 ശതമാനം ചുങ്കം ചുമത്താനാണ് ട്രംപ് ഒടുവില്‍ തീരുമാനിച്ചത്. ഇതോടെ അമേരിക്കയില്‍ നിന്നുള്ള സോയാബീന്‍ ഇറക്കുമതി ചൈന നിര്‍ത്തി. ഇന്ത്യ അമേരിക്കയില്‍ നിന്ന് സോയാബീന്‍ വാങ്ങാന്‍ താല്‍പ്പര്യം കാണിക്കുന്നുമില്ല. ഇതിനെല്ലാം കാരണം ട്രംപിന്റെ നയങ്ങളാണ്. ഇത് അമേരിക്കയുടെ സാമ്ബത്തിക രംഗത്തിന് ക്ഷതമേല്‍പ്പിക്കുന്നുണ്ട്.


സ്വര്‍ണം വിറ്റോളൂ, ആഭരണം വാങ്ങരുത്


സമ്മര്‍ദ്ദം ഫലമായി ട്രംപ് തീരുമാനം മാറ്റിയാല്‍ ലോക വ്യാപാരം പഴയ പോലെയാകും. അതോടെ ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കും. ഓഹരി വിപണിയിലും ഡോളറിലും കൂടുതല്‍ നിക്ഷേപം എത്തിയാല്‍ സ്വര്‍ണത്തില്‍ നിന്ന് ആളുകള്‍ പിന്നാക്കം പോകും. ആ സാഹചര്യം വന്നാല്‍ സ്വര്‍ണവില കുറയാന്‍ തുടങ്ങുമെന്ന് ഡോ. മേരി ജോര്‍ജ് പറയുന്നു.


അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില 70000 രൂപ വരെ കുറഞ്ഞേക്കാം എന്നാണ് മേരി ജോര്‍ജ് പറയുന്നത്. ആസിയാന്‍ ഉച്ചകോടി കഴിയുന്നതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര പ്രശ്‌നങ്ങള്‍ അവസാനിച്ചേക്കാം. ഗാസ യുദ്ധം വീണ്ടും പുകയുന്നുണ്ടെങ്കിലും അവസാനിക്കുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെ സംഭവിച്ചാല്‍ ഡോളറും ഓഹരി വിപണിയിലും ശക്തിപ്പെടും. സ്വര്‍ണത്തില്‍ ഇറക്കം വരും. എന്നാല്‍ അതുവരെ നിലവിലെ ചാഞ്ചാട്ടം തുടരുമെന്നും മേരി ജോര്‍ജ് പറഞ്ഞു.

സ്വര്‍ണം കൈവശമുള്ളവര്‍ക്ക് ഇപ്പോള്‍ വില്‍ക്കാന്‍ നല്ല സമയമാണ് എന്നാണ് മേരി ജോര്‍ജിന്റെ അഭിപ്രായം. സ്വര്‍ണാഭരണം അധികം വാങ്ങരുത്. വില്‍ക്കുമ്ബോള്‍ വളരെ മൂല്യം കുറയും. കോയിന്‍ ആയി സൂക്ഷിക്കാമെന്നും മേരി ജോര്‍ജ് പറയുന്നു. അതേസമയം, സ്വര്‍ണവില കുറച്ചു മാസങ്ങള്‍ കൂടി ഉയരാന്‍ തന്നെയാണ് സാധ്യത എന്ന് സ്വര്‍ണ വ്യാപാരികളുടെ സംഘടനയായ എകെജിഎസ്‌എംഎ ഭാരവാഹി ജസ്റ്റിന്‍ പാലത്ര അഭിപ്രായപ്പെട്ടു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക