Click to learn more 👇

മഴ നനയാതിരിക്കാൻ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കയറി നിന്ന രണ്ടാം ക്ലാസുകാരിയെ ശാരീരികമായി ഉപദ്രവിച്ച 40 കാരൻ അറസ്റ്റില്‍


 

മഴ നനയാതിരിക്കാൻ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കയറി നിന്ന രണ്ടാം ക്ലാസുകാരിയെ ശാരീരികമായി ഉപദ്രവിച്ച 40 കാരൻ അറസ്റ്റില്‍ കൊല്ലം കടയ്‌ക്കലിലാണ് സംഭവം.

ആറ്റുപുറം സ്വദേശി ഷൈജുവാണ് അറസ്റ്റിലായത്.



നാലുമണിക്ക് സ്കൂള്‍ വിട്ട് വരവെ അപ്രതീക്ഷിതമായി മഴപെയ്തതിനെ തുടർന്ന് കുട്ടി ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കയറി നിന്നു.

അവിടെയുണ്ടായിരുന്ന ഷൈജുവിനെ കുട്ടിക്കറിയാമായിരുന്നു. പരിചയമുളള ഇയ്യാള്‍ കുട്ടിയുടെ അടുത്ത് വന്ന് കുട്ടിയോട് സുഖവിവരങ്ങള്‍ തിരക്കവെ കുട്ടിയെ ഉപദ്രവിച്ചു.



കുട്ടിയുടെ കരച്ചില്‍ കേട്ട് തെട്ടടുത്ത വീട്ടിലുണ്ടായിരുന്ന സ്ത്രീ ഇറങ്ങിവരുന്നത് കണ്ട് ഷൈജു ഓടി രക്ഷപ്പെട്ടു. ഷൈജുവിനെ തൊട്ടടുത്ത മലയില്‍ നിന്നും കണ്ടെത്തി കടയ്‌ക്കല്‍ പോലീസിന് കൈമാറി. കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പൊക്സോ ഉള്‍പ്പെട വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക