Click to learn more 👇

കൊളസ്ട്രോള്‍ കുറയ്ക്കും, പ്രമേഹം തടയും; ഒരു മാസം കുതിര്‍ത്ത കശുവണ്ടി കഴിച്ചാലുള്ള മാറ്റങ്ങള്‍


 

കശുവണ്ടി പോഷകങ്ങളുടെ പവർഹൗസാണ്. അവ ശരിയായ രീതിയില്‍ കുതിർത്ത് കഴിച്ചാല്‍ ഒന്നിലധികം ഗുണങ്ങള്‍ നല്‍കും. അവ പച്ചയായോ, വറുത്തോ, അല്ലെങ്കില്‍ നട്ട് ബട്ടറായോ ആസ്വദിക്കാം.

എന്നിരുന്നാലും, അവ കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം ഉപ്പും പഞ്ചസാരയും ചേർക്കാതെ കുതിർത്തതും മുഴുവനായും കഴിക്കുന്നതാണ്. എന്നാല്‍, ഇവയില്‍ കാലറി കൂടുതലായതിനാല്‍ മിതമായ അളവില്‍ കഴിക്കാൻ ഓർമ്മിക്കുക.



ഒരു പിടി കശുവണ്ടി (28 ഗ്രാം)യില്‍ കാലറി (157), പ്രോട്ടീൻ (5.16 ഗ്രാം), കൊഴുപ്പ് (12.4 ഗ്രാം), കാർബോഹൈഡ്രേറ്റ് (8.56 ഗ്രാം), നാരുകള്‍ (0.9 ഗ്രാം) എന്നിവ അടങ്ങിയിട്ടുണ്ട്. ചെമ്ബ് (0.6 മില്ലിഗ്രാം), മഗ്നീഷ്യം (82.8 മില്ലിഗ്രാം), മാംഗനീസ് (0.4 മില്ലിഗ്രാം), സിങ്ക് (1.6 മില്ലിഗ്രാം), ഫോസ്ഫറസ് (168 മില്ലിഗ്രാം), ഇരുമ്ബ് (1.8 മില്ലിഗ്രാം), സെലിനിയം (5.6 മൈക്രോഗ്രാം), തയാമിൻ (0.1 മില്ലിഗ്രാം), വിറ്റാമിൻ കെ (9.6 മൈക്രോഗ്രാം), വിറ്റാമിൻ ബി6 (0.1 മില്ലിഗ്രാം) എന്നിവയും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു മാസത്തേക്ക് ദിവസവും കുതിർത്ത കശുവണ്ടി കഴിച്ചാലുള്ള ഗുണങ്ങള്‍ അറിയാം.


1. കൊളസ്ട്രോള്‍ കുറയ്ക്കും


ദിവസവും ഒരു ചെറിയ കശുവണ്ടി കഴിക്കുന്നവരില്‍ മോശം കൊളസ്ട്രോളില്‍ നേരിയ കുറവ് കാണപ്പെട്ടതായി ജേണല്‍ ഓഫ് സയൻസ് ടെക്നോളജി ആൻഡ് റിസർച്ച്‌ ഓണ്‍ ദി മെഡിസിനല്‍ പ്രസിദ്ധീകരിച്ച്‌ റിപ്പോർട്ടില്‍ പറയുന്നു.


2. ഹൃദ്രോഗം തടയാം


കശുവണ്ടിയിലെ കൊഴുപ്പ് സ്റ്റിയറിക് ആസിഡില്‍ നിന്നാണ് ലഭിക്കുന്നത്, ഇത് രക്തത്തിലെ കൊളസ്ട്രോളിനെ വളരെ കുറച്ച്‌ മാത്രമേ ബാധിക്കുന്നുള്ളൂ. കൂടാതെ, ഉയർന്ന മഗ്നീഷ്യം ഉള്ളടക്കം ഹൃദയത്തിലേക്കുള്ള ശരിയായ രക്തചംക്രമണത്തെ സഹായിക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.


3. പ്രമേഹം തടയാനും നിയന്ത്രിക്കാനും കഴിയും


കാർബോഹൈഡ്രേറ്റ് കുറവായതിനാല്‍, കശുവണ്ടി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിനും ഇൻസുലിൻ ഉത്പാദനം വർധിപ്പിക്കുന്നതിനും ഗുണം ചെയ്യുന്ന ഉയർന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഇത് വളരെയധികം സഹായകരമാക്കുന്നു.


4. വീക്കം കുറയ്ക്കുന്നു


നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിൻ റിപ്പോർട്ട് അനുസരിച്ച്‌, ആന്റിഓക്‌സിഡന്റുകളുടെ സമ്ബന്നമായ ഉറവിടമായ കശുവണ്ടി, ഫ്രീ റാഡിക്കലുകള്‍ എന്നറിയപ്പെടുന്ന കേടുപാടുകള്‍ വരുത്തുന്ന തന്മാത്രകളെ നിർവീര്യമാക്കുന്നു. ഇത് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.


5. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു


കശുവണ്ടി ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. അവയിലെ നാരുകള്‍ കൂടുതല്‍ നേരം വയർ നിറഞ്ഞ സംതൃപ്തി നിലനിർത്തുകയും അനാരോഗ്യകരമായ ലഘുഭക്ഷണം കഴിക്കാനുള്ള ആസക്തി തടയുകയും ചെയ്യുന്നു.

——————————————————

( മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.)


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക