Click to learn more 👇

19കാരിയെ ഒറ്റ ചവിട്ടിന് പുറത്തേക്ക് തള്ളിയിട്ടത് പനച്ചമൂടുകാരനായ വടക്കുംകര സുരേഷ് കുമാര്‍; 48കാരനെ കൈയ്യൊടെ പൊക്കി തീവണ്ടി യാത്രക്കാര്‍;


 

വർക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

ടോയ്‌ലറ്റില്‍ നിന്ന് പുറത്തേക്ക് വരുമ്ബോള്‍ ഇയാള്‍ ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവതിയെ നടുവില്‍ ചവിട്ടിയാണ് അക്രമി പുറത്തേക്ക് തള്ളിയത്. തന്നെയും തള്ളിയിടാൻ ശ്രമിച്ചെങ്കിലും ഒരാള്‍ രക്ഷിക്കുകയായിരുന്നു'- യാത്രക്കാരിയായ അർച്ചന പറഞ്ഞു.


വർക്കല അയന്തി ഭാഗത്ത് വച്ച്‌ യുവതിയെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ വെള്ളറട പനച്ചമൂട്സ്വദേശി സുരേഷ് കുമാറിനെ ആർ.പി.എഫ് കസ്റ്റിഡിയില്‍ എടുത്തു. ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ യുവതിയുടെ ബോധം നഷ്ടപ്പെട്ടു. വർക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില ഗുരുതരമായതിനാല്‍ അവിടെ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആലുവയില്‍ നിന്നാണ് യുവതി ടിക്കറ്റ് എടുത്തിരിക്കുന്നത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക