മിക്ക അടുക്കളകളിലും പെരുംജീരകം ഒരു പ്രധാന വിഭവമാണ്. കറികൾക്ക് സ്വാദും മണവും കൂട്ടാൻ മാത്രമല്ലാ പെരുംജീരകത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.
ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ പെരുംജീരകം പ്രതിരോധശേഷി മെച്ചപ്പെടുത്താനും ദഹനം സുഗമമാക്കാനും സഹായിക്കുന്നു.
ദിവസവും രാവിലെ വെറുംവയറ്റിൽ പെരുംജീരക വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. മെറ്റബോളിസം വേഗത്തിലാക്കാൻ പെരുംജീരക വെള്ളം വളരെ ഗുണം ചെയ്യും.
ഇത് നിങ്ങളുടെ ദഹനപ്രക്രിയ വേഗത്തിലാക്കുകയും ദഹനക്കേട് തടയാൻ സഹായിക്കുകയും ചെയ്യുന്നു. മെറ്റബോളിസം വർധിപ്പിച്ച് മലബന്ധം, പൊണ്ണത്തടി എന്നിവ തടയുന്നു.
ഉദരസംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർക്ക് പെരുംജീരകം വെള്ളം നല്ലതാണ്. വയറുവേദന അല്ലെങ്കിൽ മലബന്ധം എന്നിവയ്ക്ക് ഇത് വളരെയധികം സഹായിക്കുന്നു.
നിങ്ങൾ വെറും വയറ്റിൽ പെരുംജീരക വെള്ളം കുടിക്കുമ്പോൾ, കുടലിൽ എൻസൈമുകൾ സജീവമാകുന്നു, ഇത് ദഹനത്തെ സഹായിക്കുകയും അസിഡിറ്റി നീക്കം ചെയ്യുകയും ചെയ്യുന്നു.
ആസ്തമ രോഗികൾക്ക് പെരുംജീരകം വെള്ളം വളരെ സഹായകരമാണ്. കാരണം ഇത് ശ്വാസകോശങ്ങളെയും ശ്വാസനാളങ്ങളെയും വൃത്തിയായി സൂക്ഷിക്കുകയും തടസ്സങ്ങൾ നീക്കുകയും ചെയ്യുന്നു.
പെരുംജീരകം പോഷകങ്ങൾ പൂർണ്ണമായി ആഗിരണം ചെയ്യാനും അതുവഴി കൊഴുപ്പ് അടിഞ്ഞുകൂടുന്നതും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. അമിതവണ്ണത്തിനുള്ള പ്രധാന ഘടകമായ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഔഷധഗുണങ്ങൾ പെരുംജീരകത്തിനുണ്ട്.
പെരുംജീരക വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും പ്രമേഹം, സ്ട്രോക്ക്, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. പെരുംജീരകത്തിന് ആന്റിസെപ്റ്റിക്, ആന്റിമൈക്രോബയൽ, ആന്റിപാരാസിറ്റിക് ഗുണങ്ങളും ഉണ്ട്. ഇത് ചുമ, ജലദോഷം, ചെവി അല്ലെങ്കിൽ വായ അണുബാധകൾക്കുള്ള മികച്ച പ്രതിവിധിയാണ്.