Click to learn more 👇

ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 201 പുതിയ കൊവിഡ് കേസുകൾ!


കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 201 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു.  ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 3397 പേർ കൊവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്.

രാജ്യത്ത് ഇതുവരെ 4.46 കോടി പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 5,30,891 പേർ വൈറസ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇതുവരെ 97 കോടി ടെസ്റ്റുകൾ നടത്തി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മാത്രം 1,36,315 ടെസ്റ്റുകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ കൊവിഡ്-19 കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ജാഗ്രത ശക്തമാക്കി.