Click to learn more 👇

NIA റെയ്ഡ്; തിരുവനന്തപുരത്ത് പരിശോധനയില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍; ആയുധങ്ങള്‍ പിടിച്ചെടുത്തു


 

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട റെയ്ഡിനെ തുടർന്ന് തിരുവനന്തപുരത്ത് മൂന്ന് പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു.

പിഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം വിതുര തൊളിക്കോട് സ്വദേശി സുൾഫി, സഹോദരൻ സുധീർ, സുധീറിന്റെ കാറ്ററിങ് കമ്പനി ജീവനക്കാരൻ സലിം എന്നിവരാണ് കസ്റ്റഡിയിലുള്ളത്.  സുൽഫിയുടെ വീട്ടിൽ രാവിലെ ആരംഭിച്ച പരിശോധന അൽപസമയം മുൻപാണ് അവസാനിച്ചത്.  തിരച്ചിലിൽ ആയുധങ്ങളും ഡിജിറ്റൽ തെളിവുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

സംസ്ഥാനത്തെ 56 കേന്ദ്രങ്ങളിലാണ് ഇന്ന് റെയ്ഡ് നടത്തിയത്. സംഘടനയുടെ രണ്ടാം നിര നേതാക്കൾ, പ്രവർത്തകർക്ക് പരിശീലനം നൽകിയവർ, സാമ്പത്തിക സഹായം നൽകിയവർ എന്നിവരുടെ വീടുകളിൽ പരിശോധന നടത്തി.  

ഡൽഹിയിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.  പിഎഫ്ഐ നിരോധനത്തിന്റെ തുടർച്ചയാണ് പുലർച്ചെ നടന്ന റെയ്ഡ്.  പിഎഫ്ഐ നിരോധിച്ചെങ്കിലും സംഘടന രഹസ്യമായി പ്രവർത്തിക്കുന്നതായി ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പരിശോധനയെന്നും റിപ്പോർട്ടിൽ പറയുന്നു.