തിരൂർ: മുല്ലപ്പൂവിന് കേരളത്തിൽ വില കുത്തനെ കൂടുന്നു. മുല്ലപ്പൂ കിലോയ്ക്ക് 2600 രൂപയായി. വിവാഹ സീസണും ക്രിസ്മസും എത്തിയതോടെ മുല്ലപ്പൂവിന് ആവശ്യക്കാരേറിയതാണ് വിലയുടെ കുതിച്ചു ചാട്ടത്തിനു ഒരു കാരണം എന്ന് കരുതുന്നു.
ഒറ്റ ദിവസം കൊണ്ട് 1000 രൂപയുടെ വർധനവാണ് മുല്ലപ്പിന് ഉണ്ടായിരിക്കുന്നത്. മഞ്ഞുകാലമായതോടെ ഉൽപ്പാദനം കുറഞ്ഞു ഇത് പൂവില വർധിക്കുനത്തിനു കാരണമായി.
2021 ജനുവരി ആദ്യവാരം കിലോയ്ക്ക് 5000 രൂപ വരെ എത്തിയിരുന്നു. എന്നാൽ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ഇത് 300 രൂപയായി കുറഞ്ഞു.
കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിൽ കുടമുല്ലയ്ക്ക് തിരൂർ മാർക്കറ്റിൽ 1300 രൂപയും വെള്ളിയാഴ്ച 1600 രൂപയുമായിരുന്നു. ശനിയാഴ്ച 2600 രൂപയായി ഇത് കുത്തനെ ഉയർന്നു.
അരിമുല്ലയ്ക്ക് ബുധൻ, വ്യാഴം ദിവസങ്ങളിൽ 800 രൂപയായും വെള്ളി 1000 രൂപയായും ശനിയാഴ്ച 2000 രൂപയായും കുത്തനെ ഉയർന്നു.
'മുല്ലപ്പൂവിന് വില കൂടുമ്പോൾ ആളുകൾ വാങ്ങുന്നതിന്റെ അളവ് കുറയ്ക്കുന്നു. വാങ്ങുന്നവർ ഉയർന്ന വില നൽകാനും തയ്യാറാകില്ല. എന്നതും. കച്ചവടക്കാരുടെ ലാഭം കുറയ്ക്കുന്നു എന്ന് തിരൂർ നഗരത്തിൽ മൂന്നു പതിറ്റാണ്ടിലേറെയായി മുല്ലപ്പൂ വിൽപന നടത്തുന്ന ചെന്നൈ സ്വദേശിനി സരോജം പറഞ്ഞു.
15 വിൽപനക്കാർ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ കച്ചവടം കുറവായതിനാൽ ഉയർന്ന വില കാരണം രണ്ടോ മൂന്നോ വിൽപനക്കാർ മാത്രമാണുള്ളതെന്ന് സരോജം പറയുന്നു. മധുര, ദിണ്ടിഗൽ, പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് മുല്ലപ്പ് പ്രധാനമായു. കേരളത്തിൽ എത്തുന്നത്.