Click to learn more 👇

ഋഷഭ് പന്ത് സഞ്ചരിച്ച വാഹനം കത്തിയമർന്നു; താരം രക്ഷപെട്ടത് തലനാരിഴക്ക് വീഡിയോ കാണാം



ന്യൂഡൽഹി: അപകടത്തിൽ പരിക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടനില തരണം ചെയ്തു. റിഷഭ് പന്ത് സുഖം പ്രാപിച്ചുവെന്നും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും വിവിഎസ് ലക്ഷ്മൺ ട്വീറ്റ് ചെയ്തു.


ഇന്ന് പുലർച്ചെ 5.30ഓടെയാണ് അപകടം.  ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. താരം സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ് ബെൻസ് കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.  ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് റിപ്പോർട്ടുകൾ.  അപകടത്തെ തുടർന്ന് കാർ പൂർണമായും കത്തിനശിച്ചു.

ഹമ്മദ്പൂർ ത്സാലിന് സമീപം റൂര്‍ക്കിലെ ന‌ര്‍സന്‍ അതിർത്തിയിൽ വച്ചാണ് കാർ അപകടത്തിൽപ്പെട്ടത്.  

അപകടം നടക്കുമ്പോൾ റിഷഭ് പന്ത് മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്.  കാറിന്റെ ചില്ല് തകർത്താണ് താരത്തെ പുറത്തിറങ്ങിയത്.  

നെറ്റിയിലും കാലിലും പരുക്കുകളുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. നിലവിലെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.