Click to learn more 👇

കാടാണ് എന്ന് കരുതി വെട്ടികളയെല്ലേ! ഈ ചെടി വിറ്റ് ശബരിമല സീസണിൽ ദിവസേനെ 1000 രൂപ വരെ സമ്ബാദിക്കാം



 ഗ്രാമങ്ങളിൽ വീടുകളിൽ ശല്യമായി വളരുന്ന ഒരു ചെടിയുണ്ട്. എന്നാൽ ഈ ചെടി ഇപ്പോൾ ഒരു സമ്പാദ്യ മാർഗമായി മാറിയിരിക്കുവാണ്.  

ചൂടപ്പം പോലെ വിറ്റഴിയുന്ന ഈ ചെടിയുടെ ഇലകൾ വിറ്റ് ദിവസവും ആയിരങ്ങൾ സമ്പാദിക്കാം.

പറഞ്ഞു വരുന്നത് പാണൽ സസ്യങ്ങളെക്കുറിച്ചാണ്. ശബരിമല തീർഥാടന സമയം അടുത്തതോടെ എരുമേലിയിലെ വ്യാപാരികൾ പാണൽ ചെടികൾക്കായുള്ള നെട്ടോട്ടത്തിലാണ് .

പേട്ടതുള്ളലിന് തീർഥാടകർ ഉപയോഗിക്കുന്ന പ്രധാന വസ്തുക്കളിൽ ഒന്നാണ് പാണൽ ഇലകൾ. തീർഥാടകരുടെ എണ്ണം വർധിച്ചതോടെ വ്യാപാരികൾ മറ്റു പ്രദേശങ്ങളിൽ നിന്നുമൊക്കെയാണ്  പാണൽ ചെടികൾ ശേഖരിക്കുന്നത്.  

അന്നുതന്നെ എത്തുന്ന പാണൽ ഇലകൾ മിക്ക കടകളിലും ചൂടപ്പം പോലെ വിറ്റുതീരുന്നു.  

ദിവസവും 400ലധികം പാണൽ ഇലകൾ എരുമേലിയിലേക്കെത്തുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

ഒട്ടുമിക്ക കടയുടമകളും തീർഥാടകരിൽ നിന്ന് 10 രൂപയാണ്  ഒരു തണ്ടിന് വാങ്ങുന്നത്.  

ഒരു കെട്ട് പാണൽ ചെടി 100 ​​രൂപയ്ക്കാണ്  ഇല കടകളിൽ വിൽക്കുന്നത്. എരുമേലിയിലെയും പരിസര പ്രദേശങ്ങളിലെയും സ്ത്രീകളുടെ പ്രധാന വരുമാന മാർഗ്ഗമാണ് ഈ പാണൽ ശേഖരം.

—--------------------------------------------------

Summary:- Panal leaves are one of the main materials used by pilgrims for Petathullal

Rs.100 per bundle for panel plant. This panel collection is the main source of income for the women of Erumeli and surrounding areas.