Click to learn more 👇

കേരളത്തെ ഞെട്ടിച്ച് വീണ്ടും പ്രണയ കൊല; യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി


 


തിരുവനന്തപുരം: വർക്കലയിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി.  

വടശ്ശേരി സംഗീത നിവാസിൽ സംഗീത (17) ആണ് കൊല്ലപ്പെട്ടത്.

രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ്.  ഇന്നലെ രാത്രിയാണ് വീടിന് പുറത്ത് രക്തത്തിൽ കുളിച്ച നിലയിൽ യുവതിയെ  കണ്ടെത്തിയത്.

സഹോദരിക്കൊപ്പം ഉറങ്ങുകയായിരുന്നു സംഗീത. പിന്നീട് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ സംഗീതയുടെ പുരുഷ സുഹൃത്ത് പള്ളിക്കൽ സ്വദേശി ഗോപു അറസ്റ്റിലായി. സംഗീതയും ഗോപുവും അടുപ്പത്തിലായിരുന്നു. സംഗീതയുടെ വിശ്വാസം അളക്കാൻ ഗോപു മറ്റൊരു നമ്പറിൽ നിന്ന് അഖിൽ എന്ന പേരിൽ  പെൺകുട്ടിയുമായി ചാറ്റ് ചെയ്യാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.  

സംഗീതവുമായുള്ള ബന്ധം തുടർന്നു.  അതിനിടെ സഹോദരിയെ വിവരമറിയിച്ച് 'അഖിൽ' ആവശ്യപ്പെട്ടതനുസരിച്ച് സംഗീത ഇന്നലെ വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു.  

യുവാവിനെ കണ്ടപ്പോൾ സംഗീതയ്ക്ക് ഗോപു തന്നെയാണെന്ന് എന്ന് മനസിലായത്. 

തുടർന്ന് കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സംഗീതയെ ആക്രമിക്കുകയായിരുന്നു. ഗോപു ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.