നിയമക്കുരുക്കിൽപ്പെട്ട് മൂന്ന് മാസമായി അടിവാരത്ത് തടഞ്ഞിട്ടിരുന്ന കൂറ്റൻ യന്ത്രങ്ങൾ കയറ്റിയ ട്രക്കുകൾ താമരശ്ശേരി ചുരം കയറി.
വൻ സന്നാഹത്തോടെയാണ് നഞ്ചൻകോട്ട് നെസ്‌ലെ ഫാക്‌ടറിയിലേക്കുള്ള യന്ത്രങ്ങളുമായി ട്രക്കുകൾ ചുരം യാത്ര പൂർത്തീകരിച്ചത്.
ഇതോടെ താമരശ്ശേരി ചുരത്തിൽ ഏർപ്പെടുത്തിയ ഗതാഗതക്കുരുക്ക് ഒഴിവായി.
രാത്രി 10.50ന് കൂറ്റൻ യന്ത്രങ്ങളുമായെത്തിയ ട്രക്കുകൾ അടിവാരം വിട്ടു. പോലീസ്, വനം, റവന്യൂ, മോട്ടോർ വാഹനം, കെഎസ്ഇബി ഉദ്യോഗസ്ഥർ, ചുരം സംരക്ഷണ സമിതി പ്രവർത്തകർ എന്നിവരും ട്രക്കുകൾക്കൊപ്പമുണ്ടായിരുന്നു. അടിയന്തര സഹായത്തിന് ആംബുലൻസും ഹിറ്റാച്ചിയും ഏർപ്പെടുത്തി.
ചുരത്തിലൂടെയുള്ള മറ്റ് വാഹനങ്ങളുടെ കടന്നുപോകൽ ഈ സമയത്തു നിരോധിച്ചിരുന്നു ട്രക്കുകൾക്ക് കടന്നു പോകാൻ വേണ്ടി മറ്റു വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.
മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ സമയം പുലർച്ചെ 2.10 ഓട് കൂടി ട്രെയിലറുകൾ വയനാട് ലക്കിടിയിലെത്തി.
കർണാടകയിലെ നഞ്ചൻകോട്ട് നെസ്‌ലെ ഫാക്ടറിയുടെ പാൽപ്പൊടി മിക്‌സിംഗ് യൂണിറ്റുകളായിരുന്നു രണ്ട് ഭീമൻ യന്ത്രങ്ങൾ.
അണ്ണാമലൈ ട്രാൻസ്‌പോർട്ടിനാണ് യന്ത്രങ്ങൾ നഞ്ചൻകോട്ട് എത്തിക്കണ്ടത്തിന്റെ ഉത്തരവാദിത്വം.
നാശനഷ്ട്ടങ്ങൾ ഉണ്ടായാൽ അതു പരിഹരിക്കാനായി സർക്കാരിൽ സെക്യൂരിറ്റി ഡെപ്പോസിറ്റായി 20 ലക്ഷം രൂപ അടച്ചതിനെ തുടർന്നാണ് അണ്ണാമലൈ ട്രാൻസ്‌പോർട്ടിന് ട്രക്കുകൾ ചുരം കടത്താൻ അനുമതി നൽകിയത്.