Click to learn more 👇

ഗൂഗിൾ പേ, ഫോൺ പേ, പേടിഎം, ഇടപാട് നടത്തുന്നവരാണോ നിങ്ങൾ; അറിയാം ഒരു ദിവസം നടത്താവുന്ന ഇടപാടുകളുടെ എണ്ണം


 

ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ യുപിഐ അധിഷ്ഠിത ഓൺലൈൻ ആപ്പുകളുടെ വരവോടെ പണമിടപാടുകൾ ഇപ്പോൾ വളരെ എളുപ്പത്തിൽ ചെയ്യാം.  തിരക്കിട്ട് ബാങ്കിൽ പോണ്ടാ...പണം കൊണ്ടു നടക്കേണ്ട. അതുകൊണ്ട് തന്നെ എല്ലാ കടകളിലും ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്തുന്നതാണ് പുതിയ കാലത്തിന്റെ രീതി. അത് എത്ര ചെറിയ തുകയാണെങ്കിലും!  (UPI Transaction Limit )

എന്നാൽ ഒരു ദിവസം എത്ര യുപിഐ ഇടപാടുകൾ നടത്താമെന്ന് നിങ്ങൾക്കറിയാമോ?  

യുപിഐ നിയന്ത്രിക്കുന്ന നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പ്രതിദിന യുപിഐ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. യുപിഐ വഴി പ്രതിദിനം ഒരു ലക്ഷം രൂപയുടെ ഇടപാട് മാത്രമേ നടത്താനാവൂ. ഇത് എല്ലാ യുപിഐകൾക്കും ബാധകമാണ്.

ഈ തുക ഓരോ ബാങ്കിനും വ്യത്യാസപ്പെടുന്നു. കാനറ ബാങ്കിന് 10,000 രൂപയാണ് ഒറ്റ ഇടപാട് പരിധി. പ്രതിദിന പരിധി 25,000 രൂപയാണ്. എച്ച്‌ഡിഎഫ്‌സി ബാങ്കിന് ഒറ്റ ഇടപാടിൽ ഒരു ലക്ഷം രൂപ വരെ മാത്രമേ അയക്കാൻ കഴിയൂ. പ്രതിദിന പരിധിയും ഒരു ലക്ഷം രൂപയാണ്.

ഇത് കൂടാതെ പ്രതിദിനം 20 ഇടപാടുകൾ മാത്രമേ സാധ്യമാകൂ. എന്നാൽ ചില ബാങ്കുകൾക്ക് 8 മുതൽ 10 വരെ ഇടപാടുകളാണ് പരിധി.