വത്തിക്കാൻ സിറ്റി: പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ(95) കാലം ചെയ്തു.
കുറച്ചു ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു.
2005 ഏപ്രിൽ 19-ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി അദ്ദേഹം ചുമതലയേറ്റു, അനാരോഗ്യത്തെത്തുടർന്ന് 2013 ഫെബ്രുവരി 28-ന് സ്ഥാനമൊഴിഞ്ഞു.
പിന്നീട് അദ്ദേഹം വത്തിക്കാൻ ഗാർഡനിലെ വസതിയിൽ പോപ്പ് എമിരിറ്റസ് ആയി വിരമിച്ച ശേഷം താമസിച്ചു.
ആറ് നൂറ്റാണ്ടിനിടെ ആദ്യമായാണ് ഒരു മാർപാപ്പ സ്ഥാനമൊഴിയുന്നത്. ജർമ്മൻ പൗരനായ കർദ്ദിനാൾ ജോസഫ് റാറ്റ്സിംഗർ ബെനഡിക്ട് പതിനാറാമൻ എന്ന സ്ഥാനപ്പേരിൽ മാർപ്പാപ്പയായി.