Click to learn more 👇

ഏലക്കാ വെള്ളം കുടിക്കുന്നത് ശീലമാക്കൂ ഗുണങ്ങൾ അനവധി:


 

എല്ലാ സുഗന്ധവ്യഞ്ജനങ്ങൾക്കും നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഇവ ചേർത്ത വെള്ളമോ ചായയോ കുടിക്കുന്നത് ആരോഗ്യത്തിന് പല വിധത്തിൽ ഗുണം ചെയ്യും.

കറുവപ്പട്ട ചായ, ഇഞ്ചി ചായ, ഏലക്ക ചായ, ജീരക വെള്ളം എന്നിവയെല്ലാം വ്യാപകമായി ഉപയോഗിക്കുന്ന പാനീയങ്ങളാണ്.

ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് ഏലം. ഏലയ്ക്കാ വെള്ളം സ്ഥിരമായി കുടിക്കുന്നതിന്റെ ചില ഗുണങ്ങൾ നോക്കാം.

രാവിലെ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത വെള്ളം കുടിക്കുന്നത് പ്രധാനമായും ശരീരത്തിൽ നിന്ന് വിഷാംശം പുറന്തള്ളാനാണ്. ഇതുപോലെ ഏലയ്ക്കാ വെള്ളവും രാവിലെ പതിവായി കഴിക്കണം.

 ഏലയ്ക്ക വെറും വെള്ളത്തിൽ കുതിർത്ത് കുടിക്കാൻ പാടില്ല. ഇതിനൊരു രീതിയുണ്ട്.  രാത്രിയിൽ ഏലയ്ക്ക ചതച്ച് വെള്ളത്തിൽ ചേർക്കണം. രാവിലെ ഉണർന്നതിന് ശേഷം ഈ വെള്ളം കുടിക്കുക.

 ഏലയ്ക്കാ വെള്ളം പലർക്കും ഇഷ്ടമാണ്.  എന്നാൽ ഇത് സ്ഥിരമായി കഴിക്കാൻ പറ്റുമോ എന്ന് സംശയിക്കുന്നവരും കുറവല്ല.  തീർച്ചയായും ഇത് പതിവായി കഴിക്കാം.  ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു.  അതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇത് ഉപയോഗപ്രദമാണ്.

ഏലക്കയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും ഇതിന് ഗുണം ചെയ്യും.

ദഹനം സുഗമമാക്കുന്നതിനും കൊഴുപ്പ് കത്തിച്ചുകളയുന്നതിനും ഏലം ഒരുപോലെ സഹായകമാണ്. ദഹനക്കേട് ഇന്ന് ഭൂരിഭാഗം ആളുകളും നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് 

ഗ്യാസ് മൂലമുണ്ടാകുന്ന വയർ വീർക്കലിനും മലബന്ധത്തിന് ആശ്വാസം നൽകാനും ഏലയ്ക്ക വെള്ളത്തിനു സാധിക്കും.  അമിതമായി ഭക്ഷണം കഴിച്ചതിനു ശേഷം ഇത് കുടിക്കുന്നതും നല്ലതാണ്.