Click to learn more 👇

കോവിഡിൽ പതറുമോ ഭാരത് ജോഡോ ! ചർച്ച ചെയ്യാൻ കോൺഗ്രസ് നേതൃയോഗം ഇന്ന് ചേരും


 

ഭാരത് ജോഡോയുടെ തുടർനടപടികൾ ചർച്ച ചെയ്യാൻ കോൺഗ്രസ് നേതൃത്വം ഇന്ന് യോഗം ചേരും. എഐസിസി ആസ്ഥാനത്ത് നടന്ന യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അധ്യക്ഷനാകും. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ, പിസിസി അധ്യക്ഷൻമാർ, മുഖ്യമന്ത്രിമാർ, നിയമസഭാ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

കേന്ദ്രസർക്കാരിന്റെ കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് യാത്ര തുടരാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ഹാത്ത് ജോഡോ അഭിയാൻ, വനിതാ മാർച്ച് എന്നിവയും ചർച്ച ചെയ്യും.  അതേസമയം കേരളത്തിൽ നേതൃമാറ്റം സംബന്ധിച്ച് ചർച്ചകളൊന്നും ഉണ്ടാകില്ല.  കെ.സുധാകരൻ അധ്യക്ഷനായി തുടരാനാണ്  തീരുമാനം.