Click to learn more 👇

ഭൂമി തർക്കം അഞ്ചു സ്ത്രീകൾക്ക് വെടിയേറ്റു


 

പട്‌ന: ബീഹാറിൽ ഭൂമി തർക്കത്തിൽ അഞ്ച് സ്ത്രീകക്ക് വെടിയേറ്റു, പശ്ചിമ ചംബരൻ ജില്ലയിലെ നക്തി പട്‌വാര ഗ്രാമത്തിൽ ഭൂമി പ്രശ്‌നത്തിൽ സ്ത്രീകൾ പ്രതിഷേധിച്ചപ്പോളാണ് വെടിവയ്പ്പ് ഉണ്ടായത്.

വെടിവെച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

1985ൽ ഭൂരഹിതരായ തൊഴിലാളികൾക്കുള്ള സഹായത്തിന്റെ ഭാഗമായി ലഭിച്ച ഭൂമിയാണിതെന്ന് സമരക്കാർ അവകാശപ്പെട്ടു. 

എന്നാൽ ഇതിനെതിരെ കുടിയിറക്കപെട്ടവർ  രംഗത്തെത്തിയതോടെ കേസ് കോടതിയിലെത്തി. 2004 മുതൽ സ്ഥലത്തെ നടപടികൾ മരവിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാവിലെ സ്ഥലത്തിന്റെ പഴയ ഉടമ ശശീർ ദുബെ ട്രാക്ടറുമായി വന്ന് നിലം ഉഴുതു തുടങ്ങി. സ്‌ത്രീകൾ തടയാൻ ശ്രമിച്ചപ്പോൾ ഇയാൾ തോക്ക് എടുത്ത് വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉടൻ  സ്ഥലത്തെത്തി, കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കാര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും ബേട്ടിയ എസ്പി ഉപേന്ദ്രനാഥ് വർമ ​​പറഞ്ഞു.