Click to learn more 👇

നാനോ കാര്‍ ഹെലികോപ്ടറാക്കിമാറ്റി സൽമാൻ


 

ഉത്തര് പ്രദേശിലെ അസംഗഡ് സ്വദേശിയായ സല്‍മാനാണ് ടാറ്റ നാനോ കാർ ഹെലികോപ്റ്ററാക്കി മാറ്റിയത്.  

മൂന്ന് ലക്ഷം രൂപ ചെലവിലാണ് കാർ ഹെലികോപ്ടറിന്റെ മാതൃകയിലേക്ക് മാറ്റിയത്.

നാല് മാസത്തിനുള്ളിൽ സൽമാൻ തന്റെ സ്വപ്നം സാക്ഷാത്കരിക്കുകയും തന്റെ കാർ ഹെലികോപ്റ്ററാക്കി മാറ്റുകയും ചെയ്തു.  


ഇപ്പോൾ ഈ വാഹനം അസംഗഢിലെങ്ങും പ്രശസ്തമാണ്. എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് സൽമാൻ തന്നെ ഇത്തരമൊരു പരീക്ഷണത്തിലേക്ക് നയിച്ചതിന്റെ കാരണം വ്യക്തമാക്കിയത്.  എന്റെ ഗ്രാമവും ജില്ലയും പ്രശസ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാനിത് ചെയ്തതെന്നും സൽമാൻ പറഞ്ഞു.

സർക്കാരും വൻകിട കമ്പനികളും നമ്മുടെ നാട്ടിലേക്കു ശ്രദ്ധിച്ചു തുടങ്ങണം എന്നതായിരുന്നു അദ്ദേഹത്തിന്റെ വലിയ ആഗ്രഹം. പറക്കാനുള്ള നാട്ടുകാരുടെ  ആഗ്രഹം സഫലീകരിക്കണം. 

കരയിലും വെള്ളത്തിലും വായുവിലും സഞ്ചരിക്കാൻ കഴിയുന്ന ഒരു ഹെലികോപ്റ്റർ നിർമ്മിക്കുക എന്നതാണ് ഇപ്പോൾ എന്റെ  സ്വപ്നം. സൽമാൻ കൂട്ടിച്ചേർത്തു.



അസംഗഢിലെ ഭൂരിഭാഗം ആളുകളും ഇതുവരെ വിമാനത്തിലോ ഹെലികോപ്റ്ററിലോ കയറിയിട്ടില്ല.  

സൽമാൻ നിർമ്മിച്ച ഈ കാർ-ഹെലികോപ്റ്റർ നാട്ടുകാർക്ക് വലിയ വിസ്മയമായി മാറിയിരിക്കുകയാണ്

ഏകദേശം മൂന്ന് ലക്ഷം രൂപ ചെലവിട്ട് നാല് മാസം കൊണ്ടാണ് ഈ ഹെലികോപ്റ്റർ മാതൃക നിർമ്മിച്ചത്.

 ആളുകൾ അത് വളരെ കൗതുകത്തോടെയും താൽപ്പര്യത്തോടെയും കാണുന്നു. സൽമാൻ പറഞ്ഞു.  

സൽമാന്റെ കാർ-ഹെലികോപ്റ്റർ കഥ ട്വിറ്ററിലും സോഷ്യൽ മീഡിയയിലും ഇതിനോടകം വൈറലായിക്കഴിഞ്ഞു.  ഇത്തരമൊരു ആശയം നടപ്പിലാക്കിയ സല് മാനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

മറ്റൊരു രസകരമായ കുറിപ്പിൽ, സ്ലൊവാക്യയിൽ ഒരു പറക്കും കാർ നിർമ്മിച്ചിട്ടുള്ള കാര്യവും ഓർമപ്പെടുത്തുന്നു. സ്ലോവാക്യയിലെ നിത്ര ആസ്ഥാനമായുള്ള എയർ കാർ നിർമാണ കമ്പനിയായ ക്ലെയ്ന്‍ വിഷനാണ് പറക്കും കാർ നിർമ്മിച്ചത്.

ഈ എയർ കാറിന് സ്ലൊവാക്യ ഗതാഗത വകുപ്പിൽ നിന്ന് ഇതിനകം അനുമതി ലഭിച്ചിട്ടുണ്ട്.  

ബിഎംഡബ്ല്യു എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.  മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ഈ കാറിന് കഴിയും. 2500 മീറ്ററിലധികം ഉയരത്തിൽ പറക്കും.

Summary:- Salman turns the nano car into a helicopter