സർക്കാർ മദ്യത്തിന് പകരം സ്വകാര്യ മദ്യ ബ്രാൻഡുകൾ തങ്ങളുടെ മദ്യം വിൽക്കാൻ കൈക്കൂലി നൽകിയെന്ന് അദ്ദേഹം വിജിലൻസിന് മൊഴി നൽകി.
സ്വകാര്യ ബ്രാൻഡുകളുടെ രഹസ്യ കോഡുകൾ രേഖപ്പെടുത്തി പ്രത്യേകം സൂക്ഷിച്ച നിലയിലാണ് കൈക്കൂലി പണം കണ്ടെത്തിയത്. സർക്കാർ നിയന്ത്രണത്തിലുള്ള മദ്യ ബ്രാൻഡുകൾ സ്റ്റോക്കില്ലെന്ന് പറഞ്ഞ് സ്വകാര്യ കമ്പനികളുടെ മദ്യം ഉപഭോക്താക്കൾക്ക് വിൽക്കാൻ കൈക്കൂലി നൽകി. ഔട്ട് ലെറ്റിലെ എട്ട് ജീവനക്കാർക്കും വിതരണം ചെയ്യാനുള്ള തുക കൈപ്പറ്റിയതായി പിടിയിലായ ജീവനക്കാരൻ വിജിലൻസിന് മൊഴി നൽകി.
അതിനിടെ, 35 ലീറ്റർ വ്യാജമദ്യവുമായി ബെവ്‌കോ ജീവനക്കാരനടക്കം നാലുപേരെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തു. ബെവ്‌കോ ജീവനക്കാരൻ തിരുവനന്തപുരം സ്വദേശി ബിനു, സുഹൃത്ത് തിരുവനന്തപുരം സ്വദേശി ബിജു, ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വിനു മാത്യു, മകന്‍ എബിന്‍ എന്നിവരാണ് പിടിയിലായത്.
ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ നിന്ന് വരുന്നതാണെന്ന് തെറ്റിദ്ധരിപ്പിച്ച് ചില്ലറ വിൽപനക്കാർക്ക് വ്യാജമദ്യം എത്തിക്കുകയായിരുന്നു ഇവരുടെ രീതി. ബെവ്‌കോ ജീവനക്കാരനായ ബിനു ഔട്ട്‌ലെറ്റിലെ മദ്യം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും എന്ന വ്യാജേന വ്യാജമദ്യം വിൽക്കുകയായിരുന്നു.
ഔട്ട്‌ലെറ്റിൽ വരുന്നവർക്ക് 300 രൂപയ്ക്ക് 440 രൂപയുടെ മദ്യം എത്തിക്കാൻ ബിനു കരാറിൽ ഏർപ്പെട്ടിരുന്നതായി ജീവനക്കാരിൽ ചിലർക്ക് അറിയാമായിരുന്നു. ബിവറേജസ് വകുപ്പിലും പോലീസിലും എക്‌സൈസ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചതിനെ തുടർന്നാണ് തട്ടിപ്പ് പിടികൂടിയത്. എറണാകുളത്ത് നിന്നാണ് പ്രതികൾ വ്യാജമദ്യം കൊണ്ടുവന്നതെന്നാണ് പോലീസിന്റെ നിഗമനം.