ഇന്ന് പുലർച്ചെ ഒരു മണിയോടെ അമ്പലപ്പുഴ കാക്കാഴം മേൽപ്പാലത്തിലാണ് അപകടം.
ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറും കൊല്ലത്തേക്ക് പോവുകയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. നാല് പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. ഐഎസ്ആർഒ കാന്റീനിലെ താൽക്കാലിക ജീവനക്കാരാണ് അഞ്ചുപേരും.
അപകടത്തിൽ കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ലോറി ഡ്രൈവർക്കും പരിക്കേറ്റു. അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.