മലപ്പുറം: മദ്രസ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.
തൃപ്രങ്ങോട് സ്വദേശി ചോലായി നദീറിനെ (26) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. മദ്രസയിൽ പഠിക്കാനെത്തിയ വിദ്യാർഥിനിയെ അടുപ്പം കൂടിയശേഷം ലൈംഗിക അതിക്രമത്തിന് മുതിരുകയായിരുന്നു എന്ന പരാതിയെ തുടർന്നാണ് അറസ്റ്റ്. നദീറിനെ റിമാൻഡ് ചെയ്തു.