ബെംഗളൂരു: മേൽപ്പാലത്തിൽ നിന്ന് യുവാവ് പത്ത് രൂപ നോട്ടുകൾ വലിച്ച് എറിഞ്ഞു. നഗരത്തിൽ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് നോട്ടുകൾ ശേഖരിക്കാൻ ആളുകൾ തടിച്ചുകൂടി.
കറുത്ത കോട്ട് ധരിച്ച് കഴുത്തിൽ ക്ലോക്ക് തൂക്കിയ യുവാവ് ഏകദേശം 3000 രൂപയുടെ പത്ത് രൂപ നോട്ടുകൾ എറിഞ്ഞു എന്ന് കണക്കാക്കപ്പെടുന്നു.
ബെംഗളൂരുവിലെ കെആർ മാർക്കറ്റിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. വലിച്ചെറിഞ്ഞ കറൻസി നോട്ടുകൾ ശേഖരിക്കാൻ ആളുകൾ തടിച്ചുകൂടിയത് ഗതാഗതക്കുരുക്കിന് കാരണമായി.
30 വയസ്സുതോന്നിക്കുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുതു. യുവാവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പോലീസ് കരുതുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.