തവളകൾ നമ്മുടെ ചുറ്റുപാടുകളിൽ സ്ഥിരമായി കാണപ്പെടുന്ന ഇനമാണ്. അവ ചെറുത് മുതൽ വലുത് വരെ സൈസിൽ കാണപെടാറുണ്ട്.
എന്നാൽ അവ ഒരുപാട് വലുപ്പത്തിൽ വളരാറില്ല. എന്നാൽ ഇതിന് ഒരു വിരോധാഭാസമാണ് ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഭീമൻ തവള. തവളയുടെ അസാധാരണമായ വലിപ്പം കാരണം 'ടോഡ്‌സില' എന്ന പേര് ലഭിച്ചു. 2.7 കിലോയാണ് തവളയുടെ ഭാരം. ക്വീൻസ്‌ലാൻഡിലെ കോൺവേ നാഷണൽ പാർക്കിൽ ട്രാക്ക് ജോലിക്കിടെ പാർക്ക് റേഞ്ചറാണ് പെൺ തവളയെ കണ്ടെത്തിയത്.
യഥാർത്ഥ പ്രായം വ്യക്തമല്ല. ഏറെ നാളായി ഇവരുടെ സാന്നിധ്യമുണ്ടെന്നാണ് വിദഗ്ധ സംഘത്തിന്റെ നിഗമനം. 15 വർഷം വരെ ജീവിക്കുന്ന കെയ്ന്‍ കുടുംബത്തിൽ പെട്ട ഒരു തവളയാണിത്. കണ്ടെയ്‌നറിലാക്കിയ തവളയെ ഒടുവിൽ വനമേഖലയിൽ നിന്ന് നീക്കം ചെയ്തു. കരിമ്പിൻ ചെടികളെ നശിപ്പിക്കുന്ന വണ്ടിനെ തുരത്താൻ വേണ്ടിയാണ് 1935-ൽ ക്വീൻസ്‌ലാൻഡിൽ കെയ്ന്‍ തവളയെ അവതരിപ്പിച്ചത്.
കെയ്ന്‍ തവളകൾ വായിലൊതുങ്ങുന്നതെന്തും അകത്താക്കാന്‍ പോന്നവയാണ്. ചെറിയ പ്രാണികൾ മുതൽ സസ്തനികൾ വരെയാണ് ഭക്ഷണം. തെക്ക്-മധ്യ അമേരിക്കൻ നിന്നുള്ള തവളകൾക്ക് ഓസ്‌ട്രേലിയയിൽ പ്രകൃത്യാലുള്ള വേട്ടക്കാരില്ല. ഭൂഖണ്ഡത്തിൽ ഏകദേശം 200 മില്യൺ കെയ്ന്‍ തവളകളുണ്ടെന്നാണ് കണക്ക്.
ഒരു നൂറ്റാണ്ട് മുമ്പ് അവയിൽ നൂറോളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവസാനം 'ടോഡ്‌സില' അധിനിവേശ വിഭാഗത്തിൽ പെട്ടതിനാൽ ദയാവധത്തിന് വിധേയയായി. കെയ്ന്‍ തവളകൾ വിഷമുള്ള തവളകളാണ്. ഇവ മൂലം ചില പ്രാദേശികജീവികളുടെ വംശം നശിച്ചു. തവളയുടെ മൃതദേഹം ക്വീൻസ്‌ലൻഡ് മ്യൂസിയത്തിന് നൽകും. 1991-ൽ സ്വീഡനിൽ പ്രിൻസെൻ എന്ന വിളിപ്പേരുള്ള ഒരു തവളയെ കണ്ടെത്തി, ഇത് ഇതിനു മുൻപ് കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ തവളയാണ്. 2.65 കിലോഗ്രാം ഭാരമാണ് പ്രിൻസിന്റേത്.