ശനിയാഴ്ച ഉച്ചയോടെ തിരുവനന്തപുരം വഞ്ചിയൂരിനടുത്തുള്ള വീട്ടിൽ കയറി പ്രതി പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു
പഴനി തീർഥാടകനാണെന്ന് പറഞ്ഞ് വീട്ടിലെത്തി ഭിക്ഷ നൽകാൻ ആവശ്യപ്പെട്ടു. പെൺകുട്ടി പണം നൽകിയപ്പോൾ ഭസ്മം നൽകാനെന്ന വ്യാജേന ഇയാൾ കടന്നുപിടിക്കുകയായിരുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി തനിച്ചായിരുന്ന സമയത്താണ് യുവാവ് എത്തിയത്.
കടന്നു പിടിച്ചതോടെ ബഹളം വെച്ച് പെണ്‍കുട്ടി കുതറി ഓടി സമീപത്തെ വീട്ടിൽ കയറി. ഇതിനിടെ ഇയാൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് പ്രതിയെ പിടികൂടുകയായിരുന്നു.