Click to learn more 👇

റെഡും യെല്ലോയും മാത്രമല്ല, ഫുട്‌ബോളില്‍ ഇനി വൈറ്റ് കാര്‍ഡും: ആദ്യ വൈറ്റ് കാര്‍ഡ് ഉയർത്തിയ വീഡിയോ കാണാം


ലിസ്ബൺ: ഫുട്ബോൾ മത്സരങ്ങളിൽ റഫറി മഞ്ഞയും ചുവപ്പും കാർഡുകൾ കാണിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്.

എന്നിരുന്നാലും, കളിക്കളത്തിൽ മാന്യമായ ഇടപെടൽ സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോർച്ചുഗൽ വെള്ള കാർഡ് അവതരിപ്പിച്ചത്.

പരീക്ഷണാടിസ്ഥാനത്തിൽ ലീഗ് മത്സരത്തിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷന്റെ നേതൃത്വത്തിലാണ് ഇത് ലീഗ് മത്സരത്തിലേക്ക് കൊണ്ടുവന്നത്.  ബെന്‍ഫിക്കയും സ്പോര്‍ടിങ്ങും ലിസ്ബണും തമ്മിലുള്ള വനിതാ കപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ റഫറി ഇത് ഉപയോഗിച്ചു.

ബെൻഫിക്കയുടെയും സ്‌പോർട്ടിംഗിന്റെയും മെഡിക്കൽ സ്റ്റാഫിനെതിരെയാണ് കാർഡ് ഉയർന്നത്. മത്സരത്തിനിടെ കുഴഞ്ഞുവീണ ആരാധകന് അടിയന്തര വൈദ്യസഹായം നൽകാൻ ഓടിയെത്തിയ മെഡിക്കൽ ജീവനക്കാരെ കാർഡ് കാണിച്ചു.  പോർച്ചുഗീസ് റഫറി കാതറീന ക്യാമ്ബോസാണ് ആദ്യ വെള്ള കാർഡ് ഉയർത്തിയത്.

താരങ്ങളുടെ അനാവശ്യ എതിർപ്പിനെ മറികടക്കാനാണ് പുതിയ പരുപാടിയെന്നാണ് റിപ്പോർട്ട്. വീഡിയോ കാണാം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.