Click to learn more 👇

ഭിന്നശേഷിക്കാരിയായ യുവതിയെ വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍


ആലപ്പുഴ: ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രണവ് അറസ്റ്റിൽ. വീട്ടിലേക്ക് പോകുന്നതിനിടെയാണ് യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.

ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.  പ്രതി യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചു.

ഇവിടെ നിന്ന് സ്വന്തം വീട്ടിൽ കൊണ്ടുവന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു. യുവതിയുടെ മൊബൈൽ ഫോണും പാത്രങ്ങളും റോഡരികിൽ കണ്ട നാട്ടുകാർ വിവരം ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കൾ എത്തി തിരഞ്ഞപ്പോൾ വീട്ടിൽ അവശനിലയിൽ യുവതിയെ കണ്ടെത്തി. ഈ സമയം പ്രതി പ്രണവ് ഇവിടെ നിന്ന് രക്ഷപ്പെട്ടു.

യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും നൂറനാട് പോലീസിൽ പരാതി നൽകുകയും ചെയ്തു. നൂറനാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രണവ് പിടിയിലായത്. പ്രണവ് സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.