ആടിനെ വില്‍ക്കാനുണ്ടെന്ന ഫെയ്സ് ബുക്ക് പോസ്റ്റ് കണ്ട് ബന്ധപ്പെട്ട വിവാഹിതയെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയ യുവാവ് അറസ്റ്റില്‍.
കണ്ണൂർ തളിപ്പറമ്ബ് എരുവേശി തുരുത്തേല്‍ വീട്ടില്‍ അഖില്‍ അശോകനെ(27) ആണ് അടൂർ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ മേയിലാണ് സംഭവം. രണ്ടു കുട്ടികളുള്ള യുവതിയുടെ ഭർത്താവ് മരിച്ചതാണ്.
ഫെയ്സ്ബുക്കില്‍ അഖില്‍ അശോകൻ ആടുവില്‍പ്പനയുമായി ബന്ധപ്പെട്ട് തന്റെ നമ്ബരോടുകൂടി ഒരു പോസ്റ്റിട്ടിരുന്നു. ഇതു കണ്ട യുവതി ഈ നമ്ബരില്‍ ബന്ധപ്പെട്ടു. ഇത് പരിചയമായി മാറി. വിവാഹം ചെയ്തുകൊള്ളാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച അഖില്‍ അടൂരിലെത്തി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിനിടയില്‍ യുവതി ഗർഭിണിയായി. ഗർഭനിരോധിത ഗുളികകള്‍ യുവതിക്ക് നല്‍കി ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചു. എന്നാല്‍ വിജയിച്ചില്ല. ഇതോടെ അഖില്‍ കടന്നുകളയുകയായിരുന്നു.
യുവതി അടൂർ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടൂർ ഡിവൈഎസ്പി ജി. സന്തോഷ് കുമാർ, എസ്‌എച്ച്‌ഒ ശ്യാം മുരളി, എസ്‌ഐമാരായ സുനില്‍ കുമാർ, രാധാകൃഷ്ണൻ, എസ്സിപിഒ ശ്രീജിത്ത്, സിപിഒമാരായ എസ്.ഒ. ശ്യാംകുമാർ, ആർ. രാജഗോപാല്‍, രാഹുല്‍ ജയപ്രകാശ് എന്നിവർ ചേർന്നാണ് അഖില്‍ അശോകനെ അറസ്റ്റുചെയ്തത്. നിലവില്‍ ഗർഭസ്ഥ ശിശുവിന്റെ അവസ്ഥ മോശമായതിനാല്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.