ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് പ്രതി പോലീസ് സ്‌റ്റേഷനിലെത്തിയത്.
താനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് രവീന്ദ്രൻ പോലീസിനോട് പറഞ്ഞു. ലേഖയുടെ വീട്ടിലാണ് ദമ്പതികൾ താമസിക്കുന്നത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. ലേഖയെ മരിച്ച നിലയിലാണ് കണ്ടത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കൂലിപ്പണിക്കാരനാണ് രവീന്ദ്രൻ. ദമ്പതികൾക്ക് ഒരു മകളുണ്ട്.