പാലക്കാട്: സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ നിന്ന് മധുരപലഹാരങ്ങൾ വാങ്ങുന്ന വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്.
മിഠായികള്‍ വാങ്ങുമ്ബോള്‍ കൃത്യമായ ലേബല്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയവ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമ്മീഷണർ അറിയിച്ചു.
കൊണ്ടുനടന്ന് വില്‍ക്കുന്ന റോസ്, പിങ്ക് നിറങ്ങളിലുള്ള പഞ്ഞിമിഠായി ഒരിക്കലും വാങ്ങരുതെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിക്കുന്നു. ഈ പഞ്ഞിമ മിഠായികളിൽ നിരോധിത ഫുഡ് കളർ റോഡമിന്‍-ബി ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് ആരോഗ്യത്തിന് ഹാനികരമാണ്.
പാക്ക് ചെയ്ത തീയതിയും കാലഹരണപ്പെടുന്ന തീയതിയും ലേബലിൽ ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം വാങ്ങണം. ലേബലിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് നമ്പർ രേഖപ്പെടുത്തിയ മധുരപലഹാരങ്ങൾ മാത്രം വാങ്ങണമെന്നും നിർദേശമുണ്ട്.
സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ ഗുണനിലവാരം കുറഞ്ഞ മിഠായികൾ വ്യാപകമായി വിൽപന നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയത്.