Click to learn more 👇

എറണാകുളത്ത് നോറോ വൈറസ് ബാധ, സ്ഥിരീകരിച്ചത് സ്കൂള്‍ കുട്ടികളില്‍; ശ്രദ്ധിക്കാം ഈ ലക്ഷണങ്ങള്‍


കൊച്ചി: എറണാകുളത്ത് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കാക്കനാട്ടെ സ്വകാര്യ സ്‌കൂളിലെ 19 വിദ്യാർത്ഥികൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.

കുട്ടികളുടെ രക്ഷിതാക്കളിൽ ചിലർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

രോഗവ്യാപനം തടയുന്നതിനായി സ്‌കൂളിലെ ഒന്നു മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.

എന്താണ് നോറോവൈറസ്?

വയറ്റിലെ അസുഖം ഉണ്ടാക്കുന്നതിന്  കാരണമാകുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ. കടുത്ത ഛർദ്ദി, വയറിളക്കം, വയറുവേദന, പനി, തലവേദന, ശരീരവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.  ആരോഗ്യമുള്ള ആളുകളിൽ നോറോവൈറസ് സാധാരണയായി സൗമ്യമാണെങ്കിലും, ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് രോഗങ്ങളുള്ള ആളുകൾ എന്നിവരെ ബാധിക്കുകയാണെങ്കിൽ അത് ഗുരുതരമായിരിക്കും.  മലിനജലം, ഭക്ഷണം, രോഗബാധിതരുമായുള്ള സമ്പർക്കം എന്നിവയിലൂടെയാണ് രോഗം പടരുന്നത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.