Click to learn more 👇

അടുത്ത ബജറ്റില്‍ പ്രഖ്യാപിക്കും; കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയര്‍ത്തും


 

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താൻ കേരള സർക്കാർ ആലോചിക്കുന്നു. ഇതൊരു പുതിയ തുടക്കമാവും.

സർക്കാർ ജീവനക്കാർ 56 വയസ്സില്‍ വിരമിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. കാരണം ഒരു കേന്ദ്ര സർക്കാർ ജീവനക്കാരന്റെ വിരമിക്കല്‍ പ്രായം 60 വയസ്സാണ്. 


നിലവില്‍ 57 വയസ്സിലേക്ക് പ്രായം ഉയർത്താനാണ് കേരള സർക്കാർ പദ്ധതിയിടുന്നത്. ഇത് സർക്കാർ ജീവനക്കാർക്ക് ഏറെ ആശ്വാസമേകുന്ന വാർത്തയാണ്.

കേരളത്തില്‍ നേരത്തെ 55 വയസ്സിലായിരുന്നു സർക്കാർ ജീവനക്കാർ വിരമിച്ചിരുന്നത്.. എന്നാല്‍ 2011- 2016 ല്‍ ഉമ്മൻ ചാണ്ടി സർക്കാർ കാലത്താണ് 55 വയസ്സില്‍ നിന്ന് വിരമിക്കല്‍ പ്രായം 56 ലേക്ക് ഉയർത്തിയിരുന്നത്. നിലവില്‍ 10 വർഷത്തോളമായി പെൻഷൻ പ്രായത്തിന് യാതൊരു മാറ്റവുമില്ല. പെൻഷൻ പ്രായം ഉയർത്തുന്നതിനായി നിലവില്‍ വിവിധ സർക്കാർ പങ്കാളികള്‍ തമ്മിലുള്ള ചർച്ചകള്‍ നടന്നു വരുന്നുണ്ട്. പുതിയ തീരുമാനം അടുത്ത വർഷമായിരിക്കും.


അതായത് പുതിയ സാമ്ബത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്ന സമയത്ത് ഫെബ്രുവരിയില്‍ കേരള സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാല്‍ ഈ വിവരം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.

ചില പഠനങ്ങള്‍ പറയുന്നത് ഗ്രാറ്റുവിറ്റിയും സേവനാനന്തര ആനുകൂല്യങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ റിട്ടയർമെൻ്റ് ആനുകൂല്യങ്ങളോടെയും പെൻഷൻ പ്രായം കൂട്ടിയാല്‍ സർക്കാരിനു 5,000 കോടിയിലധികം രൂപ മാറ്റിവെക്കാൻ സാധിക്കുമെന്നാണ് പറയുന്നത്. ഈ രീതിയില്‍ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കാൻ സാധിച്ചാല്‍ കേരള സർക്കാറിന്റെ ഇമേജ് മാറും.


അതായത് ഡി.എ കുടിശ്ശിക വർധിപ്പിച്ച വിഷയത്തില്‍ സംസ്ഥാന സർക്കാർ ജീവനക്കാർ ഭരണപക്ഷത്തിനോട് കടുത്ത വിരോധമുണ്ട്. ഈ പെൻഷൻ പ്രായം വർദ്ധിപ്പിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പിലേക്ക് ഇത് ഗുണം ചെയ്തേക്കാം. ഒപ്പം സർക്കാറിന്റെ പ്രതിച്ഛായയും മാറും. 2026 ഏപ്രില്‍ മാസത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. അതിനു മുന്നോടിയായിട്ടുള്ള ഒരു പ്രധാന ചുവടുവെപ്പായി ഈ നടപടിയെ കാണാം.


കേന്ദ്ര സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസ്സാണ്. ഇനി ഭാവിയില്‍ കേരള സർക്കാർ ജീവനക്കാരുടെ പ്രായവും 60ലേക്ക് എത്തുമോ?


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക